'നയതന്ത്ര പ്രതിനിധികളുടെ എണ്ണം കുറക്കാൻ കാരണം കാനഡയുടെ ഇടപെടൽ'; കേന്ദ്ര വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ
കനേഡിയൻ പൗരന്മാർക്ക് വിസ നൽകുന്നത് ഉടൻ പുനഃരാരംഭിക്കാൻ സാധിക്കില്ലെന്നും ജയശങ്കർ പറഞ്ഞു
ഡൽഹി: കാനഡക്കെതിരെ നിലപാട് ശക്തമാക്കി ഇന്ത്യ. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ കാനഡ ഇടപെട്ടതിനെ തുടർന്നാണ് നയതന്ത്ര പ്രതിനിധികളുടെ എണ്ണം കുറച്ചത് എന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. കനേഡിയൻ പൗരന്മാർക്ക് വിസ നൽകുന്നത് ഉടൻ പുനഃരാരംഭിക്കാൻ സാധിക്കില്ലെന്നും ജയശങ്കർ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് 41 നയതന്ത്ര പ്രതിനിധികളെ ഇന്ത്യയിൽ നിന്ന് പിൻവലിച്ചതായി കാനഡ വ്യക്തമാക്കിയത്. ഇതിന് പിന്നാലെ ഇന്ത്യയ്ക്കെതിരെ കനേഡിയൻ പ്രധാനമന്ത്രിയും കാനഡയെ പിന്തുണച്ച് യു.എസും യുകെയും രംഗത്ത് വന്നിരുന്നു.
എന്നാൽ കാനഡയുടെ ആരോപണങ്ങളെ എല്ലാം കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കർ രംഗത്ത് വന്നു. ഇന്ത്യയുടെ ആഭ്യന്തരകാര്യങ്ങളിൽ ഇടപെട്ടതുകൊണ്ടാണ് കാനഡയോട് നയതന്ത്ര ഉദ്യോഗസ്ഥരുടെ എണ്ണം വെട്ടിക്കുറച്ച് ഇന്ത്യയുടേതിന് തുല്യമാക്കാൻ ആവശ്യപ്പെട്ടതെന്ന് എസ്.ജയശങ്കർ വ്യക്തമാക്കി
കനേഡിയൻ പൗരന്മാർക്ക് വിസ നൽകുന്നത് ഉടൻ പുനരാരംഭിക്കില്ല എന്നും വിദേശകാര്യമന്ത്രി വ്യക്തമാക്കി. കാനഡയിലെ നയതന്ത്ര പ്രതിനിധികളുടെ സുരക്ഷയ്ക്കാണ് പ്രഥമ പരിഗണന നൽകുന്നത്. സുരക്ഷ നൽകുന്ന കാര്യത്തിൽ പുരോഗതിയുണ്ടായാൽ വീസ നൽകുന്നത് പുനഃരാരംഭിക്കും എന്നും മന്ത്രി അറിയിച്ചു.