പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ്; സ്ഥാനാർഥികളെ പരീക്ഷയെഴുതിപ്പിച്ച് നാട്ടുകാർ
എന്തുകൊണ്ട് മത്സരിക്കുന്നു, പ്രസിഡന്റെന്ന നിലയിലുള്ള അഞ്ച് ലക്ഷ്യങ്ങൾ, ജനക്ഷേമപ്രവർത്തനങ്ങളിലെ പങ്കാളിത്തത്തെ കുറിച്ചുള്ള വിവരങ്ങൾ, ഗ്രാമപഞ്ചായത്തിലെ വാർഡുകൾ, ഗ്രാമങ്ങൾ എന്നിവയെ കുറിച്ചുള്ള വിവരങ്ങൾ എന്നിവയാണ് ചോദ്യങ്ങളായുണ്ടായിരുന്നത്
പഞ്ചായത്ത് പ്രസിഡൻറാകാൻ കുപ്പായമിട്ടിറങ്ങിയ സ്ഥാനാർഥികളെ പരീക്ഷയെഴുതിപ്പിച്ച് നാട്ടുകാർ. ഒഡീഷയിലെ സുന്ദർഗർ ജില്ലയിലെ ഗോത്ര ഗ്രാമവാസികളാണ് പരീക്ഷ സംഘടിപ്പിച്ചത്. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുന്നോടിയായിരുന്നു പരീക്ഷ. എഴുത്തു പരീക്ഷയും വാചിക പരീക്ഷയും സർപഞ്ചാകാൻ എത്തിയവർക്ക് അഭിമുഖീകരിക്കേണ്ടി വന്നു. എന്തുകൊണ്ട് മത്സരിക്കുന്നു, പ്രസിഡന്റെന്ന നിലയിലുള്ള അഞ്ച് ലക്ഷ്യങ്ങൾ, ജനക്ഷേമപ്രവർത്തനങ്ങളിലെ പങ്കാളിത്തത്തെ കുറിച്ചുള്ള വിവരങ്ങൾ, ഗ്രാമപഞ്ചായത്തിലെ വാർഡുകൾ, ഗ്രാമങ്ങൾ എന്നിവയെ കുറിച്ചുള്ള വിവരങ്ങൾ എന്നിവയാണ് ചോദ്യങ്ങളായുണ്ടായിരുന്നത്.
കുത്ര ഗ്രാമപഞ്ചായത്തിലെ മാലുപാഡ ഗ്രാമവാസികളാണ് പരീക്ഷ നടത്തിയതെന്ന് ഒരു സ്ഥാനാർഥി പറഞ്ഞു. ഒമ്പത് സ്ഥാനാർഥികളെയും വ്യാഴാഴ്ച പ്രാദേശിക സ്‌കൂൾ കാമ്പസിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. തുടർന്നാണ് പരീക്ഷയെ കുറിച്ചു പറഞ്ഞത്. രാത്രി എട്ടു മണി വരെ നടന്ന 'എൻട്രൻസ്' പരീക്ഷയിൽ എട്ടു സ്ഥാനാർഥികൾ പങ്കെടുത്തു. പരീക്ഷാ റിസൽട്ട് ഫെബ്രുവരി 17നാണ് പ്രസിദ്ധീകരിക്കുക. ഫെബ്രുവരി 18 നാണ് രണ്ടാംഘട്ട തെരഞ്ഞെടുപ്പ് നടക്കുന്നത്.
Test First, Vote Later: Candidates Take Exam Before Odisha Sarpanch Polls https://t.co/SaMUs1SH3N pic.twitter.com/rJRYppbg3E
— NDTV News feed (@ndtvfeed) February 13, 2022
'പരീക്ഷ നടത്താൻ ഔദ്യോഗികമായി വകുപ്പില്ല, ഇതിനെ കുറിച്ച് കേട്ടിരുന്നു. ആരും ഔദ്യോഗികമായി പരാതിയൊന്നും നൽകിയിട്ടില്ല' സംഭവത്തെ കുറിച്ചുള്ള ചോദ്യത്തിന് ബ്ലോക് ഡവലപ്‌മെൻറ് ഓഫിസറും ബ്ലോക് തെരഞ്ഞെടുപ്പ് ഓഫിസറുമായ രബിന്ദ സേഥി മറുപടി നൽകി. പരാതി വന്നാൽ അന്വേഷിക്കുമെന്നും ഓഫിസർ പറഞ്ഞു. ഫെബ്രുവരി 16 മുതൽ 24 വരെ നടക്കുന്ന അഞ്ചുഘട്ട തെരഞ്ഞെടുപ്പുകളിൽ 2.79 കോടി വോട്ടർമാരാണ് വോട്ട് ചെയ്യുന്നത്. ഫെബ്രുവരി 26-28 തിയ്യതികളിലാണ് വോട്ടെണ്ണുക.
Candidates of Panchayat President are appeared for the examination conducted by a tribal villager from Sundergarh district of Odisha.