കളങ്കിതരോട് വിട്ടുവീഴ്ചക്കില്ല, പഞ്ചാബിനായി പോരാട്ടം തുടരും: സിദ്ദു
ചൊവ്വാഴ്ചയാണ് സിദ്ദു പഞ്ചാബ് നേതൃത്വത്തിന് തന്‍റെ രാജിക്കത്ത് കൈമാറിയത്
ധാര്‍മികതയുടെ കാര്യത്തില്‍ താന്‍ ഒരു വിട്ടുവീഴ്ച്ചക്കും തയ്യാറല്ലെന്ന് പഞ്ചാബ് കോണ്‍ഗ്രസ് മുന്‍ അദ്ധ്യക്ഷന്‍ നവ് ജോത് സിങ് സിദ്ദു. പ്രശ്നങ്ങളില്‍ വിട്ടുവീഴ്ച ചെയ്യുക എന്ന തത്വമാണ് ഇത്രയും കാലം പഞ്ചാബ് കോണ്‍ഗ്രസില്‍ നിലനിന്നിരുന്നത്. എന്നാല്‍ ധാര്‍മികതയുടെ കാര്യത്തില്‍ താന്‍ ഒരു വിട്ടുവീഴ്ചക്കും തയ്യാറല്ലെന്ന് അദ്ദേഹം പറഞ്ഞു.
'ഒരുപാട് കാലമായി പഞ്ചാബിലെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് ഞാന്‍ വലിയ പോരാട്ടങ്ങളിലാണ്. കളങ്കിതരായ നേതാക്കളെ കൊണ്ടും ഉദ്യോഗസ്ഥരെക്കൊണ്ടും നിറഞ്ഞ ഒരു സംവിധാനം ഇനിയുമിങ്ങനെ ആവര്‍ത്തിക്കാന്‍ അനുവദിക്കരുത്.പ്രശ്നങ്ങളില്‍ വിട്ടുവീഴ്ച എന്ന തത്വമാണ് ഇത് വരെ പഞ്ചാബ് കോണ്‍ഗ്രസ് സ്വീകരിച്ച് പോന്നത്. എന്നാല്‍ ധാര്‍മികതയുടെ കാര്യത്തില്‍ ഞാന്‍ ഒരു വിട്ടുവീഴ്ചക്കും തയ്യാറല്ല. എനിക്ക് എന്‍റേതായ മൂല്യങ്ങളുണ്ട്. അവ മുറുകെപ്പിടിച്ച് ഞാന്‍ നിലകൊള്ളും. പഞ്ചാബിനായി പോരാട്ടം തുടരും ' സിദ്ദു പറഞ്ഞു.
'ഒരു മനുഷ്യന്‍റെ സ്വഭാവത്തകര്‍ച്ചയാരംഭിക്കുന്നത് വിട്ടുവീഴ്ചയുടെ ഘട്ടമെത്തുമ്പോഴാണ്. പഞ്ചാബിന്‍റെ ഭാവിയുമായി ബന്ധപ്പെട്ട് ഒരു വിട്ട് വീഴ്ചക്കും ഞാന്‍ ഇനി തയ്യാറല്ല എന്നാണ് സോണിയാഗാന്ധിക്ക് സമര്‍പ്പിച്ച രാജിക്കത്തില്‍ താനെഴുതിയത് എന്ന് സിദ്ദു പറഞ്ഞു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് സിദ്ദു കോണ്‍ഗ്രസ് നേതൃത്വത്തിന് തന്‍റെ രാജിക്കത്ത് കൈമാറിയത്.