ഹരിദ്വാറിലെ വിദ്വേഷ പ്രസംഗം: യതി നരസിംഹാനന്ദിനെതിരെ കേസ്

എഫ്.ഐ.ആറിൽ പേര് ചേർക്കപ്പെട്ട അഞ്ചാമത്തെ ആളാണ് യതി നരസിംഹാനന്ദ്.

Update: 2022-01-01 12:37 GMT
Advertising

ഹരിദ്വാറിലെ ധർമ സൻസദിൽ നടന്ന വിദ്വേഷ പ്രസങ്ങളുടെ പേരിൽ സൻസദ് മുഖ്യ സംഘാടകൻ യതി നരസിംഹാനന്ദിനെതിരെ ഉത്തരാഖണ്ഡ് പൊലീസ് കേസെടുത്തു. മുസ്‌ലിംകൾക്കെതിരെ ആയുധമെടുക്കാനും വംശഹത്യക്ക് ആഹ്വാനം നടത്തുകയും ചെയ്യുന്ന പ്രസംഗങ്ങളാണ് പരിപാടിയിൽ പങ്കെടുത്ത ഹിന്ദു സന്യാസിമാർ നടത്തിയത്.

പ്രകോപനപരമായ പ്രസംഗങ്ങൾ മുൻപും നടത്തിയിട്ടുള്ള യതി നരസിംഹാനന്ദ് പരിപാടിയിൽ സംസാരിച്ചിരുന്നു. രാജ്യത്താകമാനം പ്രതിഷേധം ഉയർന്നതിനെ തുടർന്ന് പരിപാടി നടന്ന് നാല് ദിവസം കഴിഞ്ഞിട്ടാണ് എഫ്.ഐ.ആർ ഫയൽ ചെയ്യപ്പെട്ടത്. എഫ്.ഐ.ആറിൽ പേര് ചേർക്കപ്പെട്ട അഞ്ചാമത്തെ ആളാണ് യതി നരസിംഹാനന്ദ്.

അതേസമയം, ന്യൂനപക്ഷങ്ങളെ കൂട്ടക്കൊല ചെയ്യാനുള്ള ആഹ്വാനം നൽകിയ ധർമ സൻസദ് കൂടുതൽ സ്ഥലങ്ങളിൽ നടത്താൻ സംഘാടകർ തയ്യാറെടുക്കുന്നു. ജനങ്ങൾക്കിടയിൽ വിദ്വേഷം വമിപ്പിക്കുന്ന ഇത്തരം സൻസദുകൾ തടയണമെന്ന പരാതികളിൽ നടപടിയെടുത്തില്ലെന്നും ആക്ഷേപമുണ്ട്.

Summary : Case Against Religious Leader Who Led Haridwar Event, Made Hate Speech

Tags:    

Writer - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

Editor - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

By - Web Desk

contributor

Similar News