'അന്വേഷണം അട്ടിമറിക്കാൻ ശ്രമിച്ചു'; ആർജി കർ ആശുപത്രി മുൻ പ്രിൻസിപ്പലിനെതിരെ സിബിഐ

ഓഗസ്റ്റ് 9ന് വനിതാ ഡോക്ടർ കൊല്ലപ്പെട്ട ദിവസം താല പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനുമായി സന്ദീപ് ഘോഷ്, ഫോണിൽ സംസാരിച്ചതിന് തെളിവുകൾ ലഭിച്ചിരുന്നു

Update: 2024-09-16 08:55 GMT
Editor : rishad | By : Web Desk
Advertising

ന്യൂഡല്‍ഹി: കൊൽക്കത്തയിലെ വനിതാ ഡോക്ടറുടെ കൊലപാതകത്തിൽ ആർജി കർ ആശുപത്രി മുൻ പ്രിൻസിപ്പല്‍ സന്ദീപ് ഘോഷിനെതിരെ സിബിഐ. സന്ദീപ് ഘോഷ് അന്വേഷണം അട്ടിമറിക്കാൻ ശ്രമിച്ചു, എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ വൈകിപ്പിച്ചതായും മൃതദേഹം സംസ്കരിക്കാൻ തിടുക്കം കാട്ടിയെന്നും സിബിഐ പറയുന്നു. 

സുപ്രീംകോടതി കേസ് നാളെ വീണ്ടും പരിഗണിക്കും. സമരം ചെയ്യുന്ന ഡോക്ടർമാരെ ചർച്ചയ്ക്കായി മമതാ ബാനർജി വീണ്ടും ക്ഷണിച്ചു. 

ഓഗസ്റ്റ് 9ന് വനിതാ ഡോക്ടർ കൊല്ലപ്പെട്ട ദിവസം താല പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനുമായി സന്ദീപ് ഘോഷ്, ഫോണിൽ സംസാരിച്ചതിന് തെളിവുകൾ സിബിഐക്ക് ലഭിച്ചിരുന്നു.

ഒമ്പത് തവണയാണ് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനുമായി സംസാരിച്ചത്. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിന് ഒടുവിലാണ് സന്ദീപ് ഘോഷിനെയും എസ്എച്ച്ഒ അഭിജിത്ത് മൊണ്ടലയേയും സിബിഐ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്.

തെളിവ് നശിപ്പിക്കൽ, ക്രിമിനൽ ഗൂഢാലോചന, തുടങ്ങിയ വകുപ്പുകൾ ചേർത്താണ് അറസ്റ്റ്. പ്രതി സഞ്ജയ് റോയ് അറസ്റ്റിലായി 35 ദിവസങ്ങൾക്ക് ശേഷമാണ് കേസിൽ രണ്ട് അറസ്റ്റുകൾ കൂടി ഉണ്ടാകുന്നത്.

അതേസമയം സിബിഐ നാളെ സുപ്രീംകോടതിയിൽ തൽസ്ഥിതി റിപ്പോർട്ട് സമർപ്പിക്കും. പൊലീസ് ഉദ്യോഗസ്ഥനുമായി ചേര്‍ന്ന് മുൻ പ്രിൻസിപ്പൽ അന്വേഷണം അട്ടിമറിക്കാൻ ശ്രമിച്ചു എന്ന ആരോപണം നേരത്തെ തന്നെ ശക്തമായിരുന്നു. എഫ്ഐആർ വൈകിപ്പിച്ചതും സംസ്കാരത്തിന് തിടുക്കം കാട്ടിയതിനും പിന്നിൽ പ്രിൻസിപ്പൽ ആയിരുന്നു എന്ന് ഡോക്ടറുടെ കുടുംബവും ആരോപിച്ചിരുന്നു. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News