20 ലക്ഷം രൂപ കൈക്കൂലി വാങ്ങിയ ഇ.ഡി അസിസ്റ്റന്റ് ഡയറക്ടർ അറസ്റ്റിൽ
സന്ദീപ് സിങ് യാദവ് എന്ന ഉദ്യോഗസ്ഥനെയാണ് സി.ബി.ഐ അറസ്റ്റ് ചെയ്തത്.
Update: 2024-08-08 11:19 GMT
ന്യൂഡൽഹി: അഴിമതിക്കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അസിസ്റ്റന്റ് ഡയറക്ടറെ സി.ബി.ഐ അറസ്റ്റ് ചെയ്തു. സന്ദീപ് സിങ് യാദവ് എന്ന ഉദ്യോഗസ്ഥനെയാണ് ഡൽഹിയിൽ അറസ്റ്റ് ചെയ്തത്. മുംബൈ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ജ്വല്ലറി ഉടമയോട് 20 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടതിനാണ് അറസ്റ്റ്.
ആഗസ്റ്റ് മൂന്ന്, നാല് തീയതികളിൽ ജ്വല്ലറിയിൽ ഇ.ഡി റെയ്ഡ് നടത്തിയിരുന്നു. ഇതിന് പിന്നാലെ 25 ലക്ഷം രൂപ തന്നില്ലെങ്കിൽ ജ്വല്ലറി ഉടമയുടെ മകനെ അറസ്റ്റ് ചെയ്യുമെന്ന് സന്ദീപ് സിങ് ഭീഷണിപ്പെടുത്തുകയായിരുന്നു. പിന്നീട് വിലപേശി 20 ലക്ഷം രൂപയിലെത്തി. സെൻട്രൽ ബോർഡ് ഓഫ് ഡയരക്ട് ടാക്‌സസ് ഉദ്യോഗസ്ഥനായ യാദവ് കൈക്കൂലി വാങ്ങുന്നതിനിടെയാണ് പിടിയിലായത്.