ആർ ജി കർ ആശുപത്രി മുൻ പ്രിൻസിപ്പലിനെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് സി.ബി.ഐ
നിലവിൽ ഡോക്ടറുടെ നുണപരിശോധന നടക്കുകയാണ്
Update: 2024-08-24 11:34 GMT
കൊൽക്കത്ത: കൊൽക്കത്തയിൽ ബലാത്സംഗത്തിനിരയായി ഡോക്ടർ കൊല്ലപ്പെട്ട ആർ ജി കർ ആശുപത്രിയിലെ മുൻ പ്രിൻസിപ്പലിനെതിരെ സി.ബി.ഐ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. പ്രിൻസിപ്പൽ സന്ദീപ് ഘോഷിനെതിരെ അഴിമതിക്കേസിലാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
നിലവിൽ ഡോക്ടറുടെ നുണപരിശോധന നടക്കുകയാണ്. ഘോഷിന്റെ കാലത്ത് ആശുപത്രിയിലുണ്ടായ സാമ്പത്തിക ക്രമക്കേടുകളെക്കുറിച്ച് സ്പെഷൽ ഇൻവെസ്റ്റിഗേഷൻ ടീമിന്റെ നേതൃത്വത്തിൽ അന്വേഷണം നടക്കുന്നുണ്ടായിരുന്നു.
അന്വേഷണം സി.ബി.ഐക്ക് കൈമാറാൻ കൊൽക്കത്ത ഹൈക്കോടതി വെളളിയാഴ്ച എസ്.ഐ.ടിയോട് ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെ എസ്.ഐ.ടിയിൽ നിന്ന് സി.ബി.ഐ ചില രേഖകൾ ശേഖരിച്ചിരുന്നു. ഇതുപരിശോധിച്ചതിന് ശേഷമാണ് സി.ബി.ഐ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്.