കർഷകരുടെ സ്ഥിതി മെച്ചപ്പെടുത്താനാണ് ശ്രമിച്ചത്; കർഷക ബില്ലിനെ ന്യായീകരിച്ച് വീണ്ടും കേന്ദ്രം

കാർഷിക നിയമങ്ങൾ പിൻവലിക്കാനുള്ള ബില്ല് തിങ്കളാഴ്ച അവതരിപ്പിക്കും

Update: 2021-11-27 16:11 GMT
Editor : abs | By : Web Desk
Advertising

വിവാദ കാർഷിക നിയമങ്ങളെ വീണ്ടും ന്യായീകരിച്ച് കേന്ദ്രം. കർഷകരുടെ സ്ഥിതി മെച്ചപ്പെടുത്താനാണ് ശ്രമിച്ചത്. ഒരു വിഭാഗം കർഷകരുടെ സമരം മൂലമാണ് തീരുമാനത്തിൽ നിന്ന് പിന്നോട്ട് പോയത്. എംപിമാർക്ക് നൽകിയ വിശദീകരണക്കുറിപ്പിലാണ് ബില്ലിനെ ന്യായീകരിച്ച് കേന്ദ്രം രംഗത്തെത്തിയത്.

നിയമങ്ങളുടെ പ്രാധാന്യം കർഷകർക്കു ബോധ്യപ്പെടുത്താൻ കഠിനപ്രയത്‌നം തന്നെ നടത്തിയെന്നും കേന്ദ്രം അവകാശപ്പെടുന്നു. നിയമത്തിന്റെ നേട്ടങ്ങൾ പല യോഗങ്ങളിലും വിശദീകരിച്ചതായും കൃഷി മന്ത്രി നരേന്ദ്ര തോമർ ഒപ്പുവെച്ച നോട്ടിൽ ഉണ്ട്‌. ഒരു വിഭാഗം കർഷകരാണ് സമരം ചെയ്‌തെന്നു കേന്ദ്ര സർക്കാർ ആവർത്തിക്കുന്നു.

കാർഷിക നിയമങ്ങൾ പിൻവലിക്കാനുള്ള ബില്ല് തിങ്കളാഴ്ച അവതരിപ്പിക്കും. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമറാണ് പാർലമെന്റിൽ ബില്ല് അവതരിപ്പിക്കുക. പാർലമെന്റിൽ അന്നേ ദിവസം ഹാജരാകാൻ ബിജെപി ലോക്സഭാ എംപിമാർക്ക് വിപ്പ് നൽകി.

കഴിഞ്ഞ വർഷത്തെ മൺസൂൺ സെഷനിലാണ് വിവാദ കാർഷിക നിയമങ്ങൾ പാസായത്. അന്ന് തന്നെ കർഷക സമരത്തിനെതിരെ  പ്രതിഷേധങ്ങൾ തുടങ്ങി. പഞ്ചാബ്, ഉത്തർ പ്രദേശ് ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാൻ മാസങ്ങൾ മാത്രം ബാക്കി നിൽക്കേയാണ് കേന്ദ്രം കാർഷിക നിയമങ്ങൾ പിൻവലിക്കുന്നത്.

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News