കോവിഡ് വകഭേദമായ ജെ.എൻ 1ന്റെ വ്യാപനം; സംസ്ഥാനങ്ങൾക്ക് കേന്ദ്രത്തിന്റെ ജാഗ്രതാ നിർദേശം
മതിയായ പരിശോധന ഉറപ്പാക്കണം. പരിശോധനകളുടെ എണ്ണം വർധിപ്പിക്കണം.
ന്യൂഡൽഹി: കോവിഡ് വകഭേദമായ ജെ.എൻ- 1ന്റെ വ്യാപനത്തിൽ സംസ്ഥാനങ്ങൾക്ക് കേന്ദ്ര സർക്കാരിന്റെ ജാഗ്രതാ നിർദേശം. രോഗ വ്യാപനം ജില്ലാടിസ്ഥാനത്തിൽ തുടർച്ചയായി നിരീക്ഷിക്കണമെന്നും ആർ.ടി.പി.സി.ആർ അടക്കമുള്ള പരിശോധനകൾ ഊർജിതമാക്കണമെന്നും നിർദേശമുണ്ട്.
മതിയായ പരിശോധന ഉറപ്പാക്കണം. പരിശോധനകളുടെ എണ്ണം വർധിപ്പിക്കണം. ഏതെങ്കിലും കേസുകൾ പോസിറ്റീവാകുകയാണെങ്കിൽ ജനിതക ശ്രേണീകരണത്തിനായി ഇൻസകോഗിലേക്ക് അയക്കാനും നിർദേശമുണ്ട്.
അതേസമയം, ഇതുമായി ബന്ധപ്പെട്ട് മറ്റന്നാൾ കേന്ദ്രം അവലോകന യോഗം വിളിച്ചിട്ടുണ്ട്. സംസ്ഥാനങ്ങളിലെ രോഗവ്യാപനം, പ്രതിരോധ നടപടികൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ യോഗത്തിൽ വിലയിരുത്തും.
കേരളത്തിലുൾപ്പെടെ കേരളത്തില്‍ കോവിഡിന്റെ ഉപവകഭേദമായ ജെ.എന്‍ 1 കണ്ടെത്തിയ സാഹചര്യത്തിലാണ് കേന്ദ്ര സർക്കാർ നിർദേശം. കേരളത്തിൽ ജെ.എന്‍ 1 കണ്ടെത്തിയതിൽ പരിഭ്രമിക്കാനും ആശങ്കപ്പെടാനും ഇല്ലെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കിയിരുന്നു.
ജെ.എന്‍ 1 ഇന്ത്യയുടെ മറ്റു ഭാഗങ്ങളില്‍ നേരത്തെ കണ്ടെത്തിയിട്ടുള്ളതാണെന്നും കേരളത്തിലെ ആരോഗ്യ സംവിധാനം മെച്ചപ്പെട്ട രീതിയില്‍ പ്രവര്‍ത്തിക്കുന്നതിനാലാണ് ഇവിടെ ഇതിന്റെ സാന്നിധ്യം കണ്ടെത്തിയതെന്നും മന്ത്രി പറഞ്ഞിരുന്നു.