കെ-റെയിലിന് പാരിസ്ഥിതികാനുമതി വേണ്ടെന്ന് കേന്ദ്രം
കെ മുരളീധരൻ, എൻ കെ പ്രേമചന്ദ്രൻ എന്നിവർ ഉന്നയിച്ച ചോദ്യത്തിനാണ് കേന്ദ്രത്തിന്‍റെ മറുപടി
Update: 2022-02-07 15:00 GMT
സിൽവർ ലൈൻ പദ്ധതിക്ക് പാരിസ്ഥിതികാനുമതി വേണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര പരിസ്ഥിതി മന്ത്രാലയമാണ് സഭയില്‍ രേഖാമൂലം ഇക്കാര്യം അറിയിച്ചത്. പാരിസ്ഥിതികാനുമതിക്ക് ഇതുവരെ അപേക്ഷ ലഭിച്ചിട്ടില്ലെന്നും സില്‍വര്‍ലൈന്‍ പദ്ധതിക്ക് പാരിസ്ഥിതികാനുമതിയുടെ ആവശ്യമില്ലെന്നും കേന്ദ്രം അറിയിച്ചു. കേന്ദ്ര പരിസ്ഥിതി സഹമന്ത്രി കെ മുരളീധരൻ, എൻ കെ പ്രേമചന്ദ്രൻ എന്നിവർ ഉന്നയിച്ച ചോദ്യത്തിനാണ് കേന്ദ്രത്തിന്‍റെ മറുപടി.