'സ്വവർഗ വിവാഹം ഇന്ത്യൻ സംസ്കാരവുമായി യോജിക്കില്ല'; കേന്ദ്രം സുപ്രിം കോടതിയിൽ

സ്വവർഗ്ഗ വിവാഹവുമായി ബന്ധപ്പെട്ട നിയമനിർമ്മാണത്തിന് തയ്യാറല്ലെന്ന നിലപാടാണ് കേന്ദ്രം മുന്നോട്ടുവെക്കുന്നത്

Update: 2023-03-12 09:30 GMT
Advertising

സ്വവർഗ വിവാഹത്തിന് നിയമപരമായ അംഗീകാരം നൽകുന്നതിനെ എതിർത്ത് കേന്ദ്ര സര്‍ക്കാര്‍. സുപ്രിം കോടതിയിൽ കേന്ദ്രം സത്യവാങ്മൂലം സമർപ്പിച്ചു. സ്വവർഗ ബന്ധങ്ങളിലുള്ള വ്യക്തികളുടെ ഒരുമിച്ചുള്ള ജീവിതത്തെ ഇന്ത്യൻ കുടുംബ സങ്കൽപ്പങ്ങളുമായി താരതമ്യപ്പെടുത്താനാവില്ലെന്നും അത് ഇന്ത്യൻ സംസ്കാരവുമായി യോജിക്കില്ലെന്നുമാണ് കേന്ദത്തിന്‍റെ വിശദീകരണം.

സ്വവർഗ്ഗ വിവാഹവുമായി ബന്ധപ്പെട്ട നിയമനിർമ്മാണത്തിന് തയ്യാറല്ലെന്ന നിലപാടാണ് കേന്ദ്രം മുന്നോട്ടുവെക്കുന്നത്. 1954ലെ സ്പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം ഇന്ത്യയില്‍ സ്വവർഗ്ഗ വിവാഹം  രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കില്ല. വ്യത്യസ്ത ജാതി-മതങ്ങളില്‍പ്പെട്ടവരുടെ വിവാഹങ്ങള്‍ക്ക് ലഭിക്കുന്ന ഭരണഘടനാപരമായ പരിരക്ഷയും സ്വവർഗ വിവാഹത്തിന് ലഭിക്കില്ല.

ഇഷ്ടമുള്ളയാളെ വിവാഹം ചെയ്യാൻ ഭരണഘടന നൽകുന്ന അവകാശം സ്വവർഗ്ഗ വിവാഹത്തിന് ഉള്ളതല്ലെന്നും സ്വവർഗ്ഗ വിവാഹം ഒരു പൌരന്‍റെ മൗലികാവകാശമായി പരിഗണിക്കാനാവില്ലെന്നും കേന്ദ്രം സുപ്രിം കോടതിയില്‍ സമര്‍പ്പിച്ച നൽകിയ സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു.


Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News