ബംഗാൾ ഗവർണർ ആനന്ദബോസിന് ബി.ജെ.പി ദേശീയ നേതൃത്വത്തിന്റെ പിന്തുണ

ഗവർണർക്കെതിരെ പരസ്യപ്രതികരണം പാടില്ലെന്ന് സംസ്ഥാന നേതാക്കൾക്ക് കേന്ദ്രം നിർദേശം നൽകി.

Update: 2023-02-04 04:12 GMT
Advertising

കൊൽക്കത്ത: പശ്ചിമ ബംഗാൾ ഗവർണർ സി.വി ആനന്ദബോസിന് ബി.ജെ.പി ദേശീയ നേതൃത്വത്തിന്റെ പിന്തുണ. മുഖ്യമന്ത്രി മമതാ ബാനർജിയുമായി സഹകരിച്ച് പോവുന്ന ഗവർണർക്കെതിരെ ബി.ജെ.പി സംസ്ഥാന നേതൃത്വം രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ദേശീയ നേതൃത്വത്തിന്റെ ഇടപെടൽ. വിഷയത്തിൽ പരസ്യപ്രതികരണം പാടില്ലെന്ന് സംസ്ഥാന നേതാക്കൾക്ക് കേന്ദ്രം നിർദേശം നൽകി.

നേരത്തെ ജഗ്ദീപ് ധൻഖർ ബംഗാൾ ഗവർണറായിരുന്ന സമയത്ത് സംസ്ഥാന സർക്കാറുമായി ഏറ്റുമുട്ടൽ പതിവായിരുന്നു. ധൻഖർ ഉപരാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് ആനന്ദബോസിനെ ഗവർണറായി നിയമിച്ചത്. മുഖ്യമന്ത്രിയുമായി സഹകരിച്ച് പോവുന്നതാണ് അദ്ദേഹത്തിന്റെ ശൈലി.

സംസ്ഥാന നേതാക്കളുടെ വിമർശനത്തെ തുടർന്ന് ആനന്ദബോസിനെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഡൽഹിയിലേക്ക് വിളിപ്പിച്ചിരുന്നു. കേന്ദ്രസർക്കാർ ഗവർണർക്കൊപ്പമാണെന്ന് വ്യക്തമാക്കുന്നതാണ് പുതിയ നിലപാട്.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News