ചന്ദ്രയാനിൽ നിർണായക പരീക്ഷണവുമായി ഐഎസ്ആർഒ; പ്രൊപ്പൽഷൻ മോഡ്യൂൾ ഭൂമിയുടെ ഭ്രമണപഥത്തിൽ
ചന്ദ്രനിൽ നിന്ന് സാമ്പിളുകൾ ശേഖരിച്ച് കൊണ്ടുവരാനുള്ള ഭാവി പദ്ധതികളിൽ നിർണായക വഴിത്തിരിവാണിത്
ബംഗളൂരു: ചന്ദ്രയാനിൽ നിർണായക പരീക്ഷണവുമായി ഐഎസ്ആർഒ. ചാന്ദ്ര ഭ്രമണപഥത്തിൽ നിന്ന് പ്രൊപ്രഷൻ മോഡ്യൂളിനെ വേർപെടുത്തി ഭൂമിയുടെ ആകർഷണ വലയത്തിലേക്ക് എത്തിച്ചു. ചന്ദ്രനിൽ നിന്ന് സാമ്പിളുകൾ ശേഖരിച്ച് തിരികെയെത്തിക്കാനുള്ള ഭാവി പദ്ധതികൾക്ക് കരുത്തുപകരുന്നതാണ് പുതിയ പരീക്ഷണം.
വിക്രം ലാൻഡറിനെ ചന്ദ്രോപരിതലത്തിലേക്ക് എത്തിക്കുന്നതിൽ നിർണായക പങ്കുവഹിച്ച പ്രൊപ്രഷൻ മോഡ്യൂൾ, ചന്ദ്രനോട് അടുത്ത് 100 കിലോമീറ്റർ ഭ്രമണ പാതയിലൂടെ വലയം ചെയ്യുകയായിരുന്നു. ദൗത്യം പൂർത്തിയാക്കിയിട്ടും 100 കിലോയിൽ അധികം ഇന്ധനമാണ് പ്രൊപ്രഷന്‍ മൊഡ്യൂളിൽ അവശേഷിച്ചിരുന്നത്. ഈ സാഹചര്യത്തിലാണ് മോഡ്യൂളിനെ തിരികെ ഭൂമിയുടെ ഭ്രമണ പാതയിൽ എത്തിക്കാനുള്ള ശ്രമം ഐഎസ്ആർഒ നടത്തിയത്.
ചാന്ദ്രഭ്രമണ വലയം ഉയർത്താനുള്ള ഫ്ലൈ ബൈ നാല് തവണ തവണയാണ് നടത്തിയത്. ചാന്ദ്ര ആകർഷണ വലയം ഭേദിച്ച് പുറത്തെത്തിയ പ്രൊപ്രഷൻ മോഡ്യൂൾ, ഭൂ ഭ്രമണപഥത്തിലേക്ക് പ്രവേശിച്ചു. നവംബർ 7ന് ചാന്ദ്ര ആകർഷണ വലയത്തിൽ നിന്ന് പ്രൊപ്പഷൻ മൊഡ്യൂൾ, വേർപെട്ടു, നവംബർ പത്തോടെ ഭൂമിയുടെ ആകർഷണ വലയത്തിലേക്ക് പ്രവേശിക്കുകയും ചെയ്തു. നിലവിൽ ഭൂമിയോട് അടുത്ത ഭ്രമണപഥം 1.15 ലക്ഷം കിലോമീറ്ററും, അകലെയുള്ളത് 3.8 ലക്ഷം കിലോമീറ്റർ ആണ്. ഈ മേഖലയിൽ മറ്റു ഉപഗ്രഹങ്ങളുടെ സഞ്ചാര പാതയല്ല. ഏതാണ്ട് ഒരു വർഷക്കാലം പ്രൊപ്പൽഷ്യൽ മോഡ്യൂൾ ഭൂമിയെ ഇങ്ങനെ വലയം ചെയ്യും, മോഡ്യൂളിനകത്തുള്ള ഷേപ്പ് എന്ന പേലോഡ് ഭൂമിയെ കുറിച്ചുള്ള പഠനങ്ങൾക്കുമായി വിനിയോഗിക്കും. ചന്ദ്രനിൽ നിന്ന് സാമ്പിളുകൾ ശേഖരിച്ച് തിരികെ ഭൂമിയിൽ എത്തിക്കാനുള്ള ഭാവി പരീക്ഷണ ദൗത്യങ്ങൾക്ക് കരുത്താകും പുതിയ പരീക്ഷണവിജയം.