ചന്ദ്രോപരിതലത്തില്‍ സള്‍ഫര്‍ സാന്നിധ്യം; നിര്‍ണായക കണ്ടെത്തലുകള്‍ പുറത്തുവിട്ട് ഐ.എസ്.ആർ.ഒ
ചന്ദ്രോപരിതലത്തില്‍ പരിശോധന നടത്തുന്ന ചന്ദ്രയാന്‍ മൂന്നിന്‍റെ നിർണായക കണ്ടെത്തലുകളാണ് ഐ.എസ്.ആർ.ഒ പുറത്തുവിട്ടത്.
ചന്ദ്രോപരിതലത്തില്‍ സള്‍ഫര്‍ സാന്നിധ്യം സ്ഥിരീകരിച്ച് ചന്ദ്രയാന്‍ 3. റോവര്‍ നടത്തിയ ശാസ്ത്രീയ പരിശോധനയിലാണ് ചന്ദ്രന്‍റെ ഉപരിതലത്തില്‍ സള്‍ഫര്‍ ഉണ്ടെന്ന് സ്ഥിരീകരിച്ചത്. മണ്ണില്‍ നേരിട്ടെത്തിയുള്ള പരീക്ഷണത്തില്‍ ആദ്യമായാണ് സള്‍ഫര്‍ കണ്ടെത്തുന്നത്.
ചന്ദ്രോപരിതലത്തില്‍ പരിശോധന നടത്തുന്ന ചന്ദ്രയാന്‍ മൂന്നിന്‍റെ നിർണായക കണ്ടെത്തലുകളാണ് ഐ.എസ്.ആർ.ഒ പുറത്തുവിട്ടത്. സള്‍ഫറിന് പുറമെ അലൂമിനിയം, കാത്സ്യം, അയണ്‍, ക്രോമിയം, ടൈറ്റാനിയം, മാംഗനീസ്, സിലിക്കണ്‍, ഓക്‌സിജന്‍ എന്നീ മൂലകങ്ങളുടെ സാന്നിധ്യവും പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. ചന്ദ്രയാന്‍ മൂന്നിന്‍റെ പ്രഗ്യാന്‍ റോവറിലുള്ള ലിബ്‌സ് നടത്തിയ പരിശോധനയിലാണ് പുതിയ കണ്ടെത്തലുകൾ.
ചന്ദ്രോപരിതലത്തില്‍ ലിബ്‌സ് നടത്തിയ പരിശോധനയുടെ എമിഷന്‍ സ്‌പെക്ട്രവും ഐ.എസ്.ആര്‍.ഒ പുറത്തുവിട്ടിട്ടുണ്ട്. പരിശോധനകള്‍ തുടരുകയാണെന്നും ഹൈഡ്രജന്‍ കണ്ടെത്താനുള്ള ശ്രമത്തിലാണെന്നും ഐ.എസ്.ആർ.ഒ അറിയിച്ചു. ലാന്‍ഡറും റോവറും നടത്തുന്ന പരിശോധനകളുടെയും പരീക്ഷണങ്ങളുടെയും ഫലം ചന്ദ്രനെ കൂടുതല്‍ അറിയാനം ഭാവിയിലെ ബഹിരാകാശ പദ്ധതികള്‍ക്കും നിര്‍ണായകമാണ്.