ചന്ദ്രനോട് അടുത്ത് ലാൻഡർ; ഡീബൂസ്റ്റിംഗ് ആദ്യഘട്ടം വിജയകരം
ഓഗസ്റ്റ് 20ന് വീണ്ടും ഡീബൂസ്റ്റിംഗ് നടക്കും.
Update: 2023-08-18 11:43 GMT
ലാൻഡറിനെ ചന്ദ്രോപരിതലത്തോട് അടുപ്പിക്കുന്ന പ്രക്രിയ ഡീബൂസ്റ്റിംഗ് ആദ്യഘട്ടം വിജയകരമെന്ന് ഐ.എസ്.ആർ.ഒ അറിയിച്ചു. നിലവിൽ ചന്ദ്രനോട് അടുത്ത നിൽക്കുന്ന ഭ്രമണ പാത 113 കിലോമീറ്ററാണ്. ഓഗസ്റ്റ് 20ന് വീണ്ടും ഡീബൂസ്റ്റിംഗ് നടക്കും.
ഇന്നലെയാണ് പ്രൊപ്പൽഷ്യൻ മൊഡ്യൂളിൽനിന്ന് ലാൻഡർ വേർപ്പെടുത്തി ലാൻഡറിനെ ചന്ദ്രോപരിതലേക്ക് അയച്ചത്. ചന്ദ്രോപരിതലത്തിൽ ഇന്നലെ 163 കിലോമീറ്റർ അകലെയുളള ഭ്രമണപാതയിലൂടെ ആയിരുന്നു വിക്രം ലാൻഡർ യാത്ര ചെയ്തിരുന്നത്. ഈ മാസം 23നാണ് പേടകത്തിന്റെ സോഫ്റ്റ് ലാൻഡിങ് നിശ്ചയിച്ചിരിക്കുന്നത്.