ഉത്സവത്തിനിടെ 120 അടി ഉയരമുള്ള രഥം തകര്‍ന്നു വീണു
വൈദ്യുത ലൈനില്‍ ഇടിക്കാതെ തലനാരിഴയ്ക്ക് ചെരിഞ്ഞു വീണതിനാല്‍ വലിയ അപകടമാണ് ഒഴിവായത്
Update: 2024-04-06 14:48 GMT
ബംഗളൂരു: ബംഗളൂരുവിലെ ആനേക്കലിനു സമീപം ഉത്സവത്തിനിടെ 120 അടി ഉയരമുള്ള രഥം തകര്‍ന്നു വീണു. ഹുസ്‌കൂര്‍ മധൂരമ്മ ക്ഷേത്രത്തിലെ ക്ഷേത്രോത്സവത്തിനിടെയാണ് സംഭവം. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ലെന്നാണ് പുറത്തുവരുന്ന വിവരം.
പത്ത് ഗ്രാമങ്ങളില്‍ നിന്നുള്ള ആയിരത്തോളം ഭക്തരാണ് പരിപാടിയില്‍ പങ്കെടുത്തിരുന്നത്. ക്ഷേത്രത്തില്‍ എല്ലാ വര്‍ഷവും നടത്തിവരാറുള്ള ഉത്സവത്തിന്റെ ഭാഗമായായിരുന്നു രഥം എഴുന്നള്ളിപ്പ്. തൊട്ടടുത്ത വൈദ്യുത ലൈനില്‍ ഇടിക്കാതെ തലനാരിഴയ്ക്ക് ചെരിഞ്ഞു വീണതിനാല്‍ വലിയ അപകടമാണ് ഒഴിവായത്.