റോഡിലെ കുഴിയിൽ വീണ് നിയന്ത്രണം നഷ്ടപ്പെട്ടു;ഓടുന്ന ബസിന്റെ അടിയിൽപ്പെട്ട് യുവാവിന് ദാരുണാന്ത്യം
ചെന്നൈ അണ്ണാശാലയിലാണ് സംഭവം
ചെന്നൈ: തമിഴ്നാട്ടിൽ റോഡിലെ കുഴിയിൽ വീണ് നിയന്ത്രണം നഷ്ടപ്പെട്ട ബൈക്ക് ഓടുന്ന ബസിന്റെ അടിയിൽപ്പെട്ട് യുവാവിന് ദാരുണാന്ത്യം. കനത്തമഴയെ തുടർന്ന് റോഡിലെ കുഴിയിൽ വെള്ളം നിറഞ്ഞത് അറിയാതിരുന്നതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
ചെന്നൈ അണ്ണാശാലയിലാണ് സംഭവം. ബസിനെ മറികടക്കാനുള്ള ശ്രമത്തിനിടെയാണ് അപകടം ഉണ്ടായത്. കുഴിയിൽ വീണ് ബൈക്കിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. ഓടുന്ന ബസിന്റെ അടിയിലേക്ക് ബൈക്ക് മറിഞ്ഞാണ് 32കാരൻ അപകടത്തിൽപ്പെട്ടത്.
A 32-year-old man driving a two-wheeler was killed after he bumped into a pothole on Anna Salai in Chennai and came under the wheels of a MTC bus. The rain water had covered the pothole which was not visible to the rider @xpresstn @NewIndianXpress #chennairains pic.twitter.com/1OYI0ZfrBr
— Novinston Lobo (@NovinstonLobo) November 1, 2021