ബ്രാഹ്മണർക്കെതിരായ പരാമര്‍ശം; ഛത്തീസ്‌ഗഡ് മുഖ്യമന്ത്രിയുടെ പിതാവ് അറസ്റ്റില്‍

പിന്നോക്ക വിഭാഗം നേതാവ് കൂടിയായ നന്ദകുമാർ ബാഗെലാണ് അറസ്റ്റിലായത്

Update: 2021-09-07 11:12 GMT
Advertising

ഛത്തീസ്‌ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗെലിന്റെ പിതാവ് അറസ്റ്റിൽ. പിന്നോക്ക വിഭാഗം നേതാവ് കൂടിയായ നന്ദകുമാർ ബാഗെലാണ് അറസ്റ്റിലായത്. ബ്രാഹ്മണർക്കെതിരെ നടത്തിയ പരാമർശത്തിലാണ് റായ്പൂര്‍ പൊലീസിന്‍റെ നടപടി. 

ബ്രാഹ്മണർ വിദേശത്ത്​ നിന്ന് വന്നതാണെന്നും പരിഷ്​കരണത്തിന്​ അവർ തയാറാകണമെന്നും അല്ലെങ്കിൽ ഗംഗയിൽ നിന്നും വോൾഗയിലേക്ക്​ പോകാമെന്നുമായിരുന്നു നന്ദകുമാർ ബാഗെലിന്‍റെ പരാമർശം. 

അതേസമയം, ആരും നിയമത്തിന്​ മുകളിലല്ലെന്ന് പിതാവിന്‍റെ അറസ്റ്റില്‍​ മുഖ്യമന്ത്രി ഭൂപേഷ് ബാഗെല്‍ പ്രതികരിച്ചു. പിതാവിനെ താൻ ബഹുമാനിക്കുന്നു. എന്നാല്‍ സമൂഹത്തെ ഭിന്നിപ്പിക്കുന്ന തരത്തിലുള്ള പ്രസ്താവനയെ അനുകൂലിക്കില്ലെന്നും ഭൂപേഷ് ബാഗെല്‍ പറഞ്ഞു. 

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News