ഉത്സവത്തിനിടെ കലാകാരന്മാര്‍ക്കൊപ്പം നൃത്തംചെയ്ത് ഛത്തീസ്ഗഡ് മുഖ്യമന്ത്രി

ആഘോഷത്തിന്റെ ഭാഗമായി ഭൂപേഷ് ബാഗേല്‍ ചാട്ടവാറടിയും ഏറ്റുവാങ്ങി

Update: 2021-11-06 10:35 GMT
Advertising

ഗോവര്‍ദ്ധന്‍ പൂജ ആഘോഷത്തിനിടെ കലാകാരന്മാര്‍ക്കൊപ്പം നൃത്തം ചെയ്ത് ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍. റായ്പൂരിലെ ജഞ്ജ്ഗിരി എന്ന ഗ്രാമത്തിലെത്തിയപ്പോഴാണ് ഛത്തീസ്ഗഡ് മുഖ്യമന്ത്രി നൃത്തം ചെയ്തത്.

പരമ്പരാഗത വസ്ത്രങ്ങളും കോണാകൃതിയിലുള്ള തൊപ്പിയും ധരിച്ച കലാകാരന്മാര്‍ വാദ്യോപകരണങ്ങള്‍ വായിക്കുന്നത് കണ്ട അറുപതുകാരന്‍ ഭൂപേഷ് ബാഗേല്‍ ആവേശം ഉള്‍ക്കൊണ്ട് നൃത്തം ചെയ്യുകയായിരുന്നു. കാഴ്ചക്കാരെയെല്ലാം അത്ഭുതപ്പെടുത്തുന്നതായിരുന്നു അദ്ദേഹത്തിന്‍റെ പ്രകടനം. ഹര്‍ഷാരവങ്ങള്‍ ഏറ്റുവാങ്ങിയ അദ്ദേഹം ഗ്രാമീണരുടെ വിശേഷങ്ങളും തിരക്കി. മുഖ്യമന്ത്രിക്കൊപ്പമെത്തിയ സ്പീക്കര്‍ നര്‍ത്തകരെ പ്രത്യേകം അഭിനന്ദിച്ചു. ആഘോഷത്തിനിടയില്‍ പ്രദേശവാസി പകര്‍ത്തിയ വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്.

ആഘോഷത്തിന്റെ ഭാഗമായി ഭൂപേഷ് ബാഗേല്‍ ചാട്ടവാറടിയും ഏറ്റുവാങ്ങി. മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിന്‍റെ വലത് കൈത്തണ്ടയിലാണ് ബീരേന്ദ്ര താക്കൂര്‍ എന്നയാള്‍ ചാട്ടവാറുകൊണ്ട് എട്ടു തവണ ആഞ്ഞടിച്ചത്. ഗോവര്‍ധന പൂജയോടനുബന്ധിച്ച് മുഖ്യമന്ത്രി എല്ലാ വര്‍ഷവും ജഞ്ച്ഗിരിയില്‍ സന്ദര്‍ശനം നടത്താറുണ്ട്. കഴിഞ്ഞ വര്‍ഷം വരെ തന്‍റെ പിതാവ് ബരോസ താക്കൂറാണ് പൂജയോടനുബന്ധിച്ച് ചാട്ടയടി ഏറ്റുവാങ്ങിയിരുന്നതെന്ന് ഭൂപേഷ് ബാഗേല്‍ പറഞ്ഞു. ഗ്രാമങ്ങളിലെ ഈ ആചാരങ്ങള്‍ കര്‍ഷകരുടെ നന്മ ഉദ്ദേശിച്ചുള്ളതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News