രാജ്യത്ത് കുട്ടികളുടെ കോവിഡ് വാക്സിനേഷന് തുടക്കം; രജിസ്റ്റര്‍ ചെയ്തത് 7 ലക്ഷത്തിലധികം വിദ്യാർഥികള്‍

രാജ്യത്ത് കോവിഡ്, ഒമിക്രോൺ കേസുകൾ കുതിച്ചുയരുകയാണ്.

Update: 2022-01-03 03:49 GMT
Advertising

രാജ്യത്തെ കൗമാരക്കാരുടെ കോവിഡ് വാക്സിനേഷന് തുടക്കം. കോവിൻ പോർട്ടൽ വഴി 7 ലക്ഷത്തിലധികം വിദ്യാർഥികളാണ് ഇതുവരെ രജിസ്റ്റർ ചെയ്തത്. ഡൽഹിയിൽ വാക്സിനേഷനായി 157 കേന്ദ്രങ്ങൾ സജ്ജമാക്കി. അതേസമയം രാജ്യത്ത് കോവിഡ്, ഒമിക്രോൺ കേസുകൾ കുതിച്ചുയരുകയാണ്.

15നും 18നും ഇടയിൽ പ്രായമുള്ള കുട്ടികൾക്കുള്ള വാക്സിനേഷനാണ് ആരംഭിച്ചത്. ഭാരത് ബയോടെകിന്‍റെ കോവാക്സിൻ നാലാഴ്ച ഇടവേളയിൽ രണ്ട് ഡോസായാണ് നൽകുക. ഇതുവരെ ഏഴ് ലക്ഷത്തിലധികം വിദ്യാർഥികൾ വാക്സിനേഷനായി രജിസ്റ്റർ ചെയ്തു കഴിഞ്ഞു. ഓൺലൈൻ രജിസ്ട്രേഷൻ സാധിക്കാത്തവർക്ക് വാക്സിനേഷൻ കേന്ദ്രത്തിൽ നേരിട്ടെത്തി രജിസ്റ്റർ ചെയ്ത് വാക്സിൻ സ്വീകരിക്കാം.

അതേസമയം രാജ്യത്ത് പ്രതിദിന കോവിഡ് കേസുകൾ 30,000 കടന്നു. രണ്ടായിരത്തിനടുത്താണ് ഒമിക്രോൺ ബാധിതരുടെ എണ്ണം. മഹാരാഷ്ട്രയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 11,877 കോവിഡ് കേസുകളും 9 മരണവും റിപ്പോർട്ട് ചെയ്തു. 50 ഒമിക്രോൺ കേസുകൾ കൂടി സ്ഥിരീകരിച്ചതോടെ ആകെ കേസുകൾ 510 ആയി. ഡൽഹിയിൽ 3,194 കോവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ പോസിറ്റിവിറ്റി നിരക്ക് അഞ്ച് ശതമാനത്തിലേക്കെത്തി. ഡൽഹിയിൽ 400ന് അടുത്താണ് ഒമിക്രോൺ കേസുകൾ.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News