സിവിൽ സർവീസ് ഫലം: മലയാളിയായ കെ. മീരയ്ക്ക് ആറാം റാങ്ക്
ബിഹാർ സ്വദേശി ശുഭം കുമാറിനാണ് പരീക്ഷയിൽ ഒന്നാം സ്ഥാനം
സിവിൽ സർവീസ് പരീക്ഷ ഫലം പുറത്തുവന്നു, തൃശൂർ കോട്ടൂർ സ്വദേശി കെ. മീര ആറാം റാങ്ക് നേടി. ശുഭം കുമാറിനാണ് പരീക്ഷയിൽ ഒന്നാം സ്ഥാനം. മലയാളികളായ മിഥുൻ പ്രേംരാജ് 12, കരിഷ്മ നായർ 14, പി. ശ്രീജ 20, അപർണ്ണ രമേശ് 35, അശ്വതി ജിജി 41, നിഷ 51, വീണ എസ് സുതൻ 57, എം ബി അപർണ്ണ 62, പ്രസന്ന കുമാർ 100, ആര്യ ആർ. നായർ 113, കെ എം പ്രിയങ്ക 121, ദേവി കെ.പി 143, അനന്തു ചന്ദ്രശേഖർ 145, എ ബി ശിൽപ 147, രാഹുൽ ആർ നായർ 154, അഞ്ജു വിൽസൺ 156 , രേഷ്മ എ എൽ 256, അർജുൻ കെ 257, അശ്വതി - 481 എന്നീ റാങ്കുകൾ നേടി.
വിവിധ സർവീസുകളിലേക്ക് ആകെ യോഗ്യത നേടിയത്: 836
ഐ എ എസ് - 180
ഐ എഫ് എസ് - 36
ഐ പി എസ് - 200
ആശംസയുമായി മുഖ്യമന്ത്രി
സിവിൽ സർവീസ് പരീക്ഷയിൽ ആദ്യ നൂറു റാങ്കുകളിൽ പത്തിലേറെ മലയാളികളുണ്ടെന്നത് ഏറെ സന്തോഷകരമാണെന്നും വിജയികളെ അഭിനന്ദിക്കുവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നാടിന്റെ നന്മക്കായി ആത്മാർത്ഥമായി സേവനം ചെയ്യാൻ ഏവർക്കും കഴിയട്ടെയെന്ന് മുഖ്യമന്ത്രി ആശംസിച്ചു. ആറാം റാങ്ക് നേടിയ കെ. മീരയെ മുഖ്യമന്ത്രി ഫോൺ വിളിച്ച് അഭിനന്ദിച്ചു.