ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ; സൈന്യം ഒരു ഭീകരനെ വധിച്ചു
നിയന്ത്രണരേഖയ്ക്ക് സമീപം നുഴഞ്ഞുകയറ്റത്തിനിടെയാണ് ഏറ്റുമുട്ടൽ
Update: 2024-10-21 01:38 GMT
ന്യൂഡൽഹി: ജമ്മുകശ്മീരിലെ ബാരാമുല്ലയിൽ ഉണ്ടായ ഏറ്റുമുട്ടലിൽ സൈന്യം ഒരു ഭീകരനെ വധിച്ചു. നിയന്ത്രണരേഖയ്ക്ക് സമീപം നുഴഞ്ഞുകയറ്റത്തിനിടെയാണ് ഏറ്റുമുട്ടൽ ഉണ്ടായത്. നിരവധി ആയുധങ്ങളും പിടിച്ചെടുത്തു.
ഇന്നലെ ഗന്ധർബാൽ ജില്ലയിൽ ഉണ്ടായ വെടിവെപ്പിൽ 7 പ്രദേശവാസികൾ കൊല്ലപ്പെട്ടിരുന്നു. മരിച്ച അഞ്ചുപേര്‍ അതിഥി തൊഴിലാളികളാണ്. സോനംമാര്‍ഗിലെ തുരങ്ക പാത നിര്‍മാണത്തിനായി കൊണ്ടുവന്ന തൊഴിലാളികളെയാണ് ഭീകരര്‍ വെടിവെച്ച് കൊലപ്പെടുത്തിയത്. ഭീകരര്‍ക്കായി സുരക്ഷാ സേന തിരച്ചിൽ ഊര്‍ജിതമാക്കിയിട്ടുണ്ട്.
ആക്രമത്തെ ആഭ്യന്തരമന്ത്രി അമിത് ഷാ, കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി, ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുള്ള എന്നിവർ അപലപിച്ചു. കടുത്ത നടപടിയുണ്ടാകുമെന്ന് അമിത് ഷാ പറഞ്ഞു.