മാർക്ക് കുറഞ്ഞതിൽ സങ്കടം, പോകുന്നുവെന്ന് സുഹൃത്തുക്കൾക്ക് മെസേജ്; 14കാരൻ ജീവനൊടുക്കി
മൂന്ന് വിഷയത്തിൽ 50 ശതമാനത്തിന് താഴെ ആയിരുന്നു സോമിലിന്റെ മാർക്ക്
ഭഗൽപൂർ: പരീക്ഷയിൽ മാർക്ക് കുറഞ്ഞതിന് പത്താം ക്ലാസ് വിദ്യാർഥി ജീവനൊടുക്കി. ബിഹാറിലെ ഭഗൽപൂർ സ്വദേശിയായ സോമിൽ രാജ് (14) ആണ് മരിച്ചത്. പിതാവിന്റെ തോക്കുപയോഗിച്ച് ജീവനൊടുക്കുകയായിരുന്നു..
അർധവാർഷിക പരീക്ഷയിൽ മൂന്ന് വിഷയങ്ങൾക്ക് സോമിലിന് മാർക്ക് കുറഞ്ഞിരുന്നു. 50 ശതമാനത്തിലും താഴെ മാർക്ക് പോയതിനാൽ കുട്ടി വലിയ മനോവിഷമത്തിലായിരുന്നുവെന്നാണ് കുടുംബം അറിയിക്കുന്നത്. ഏറെ സമാധാനിപ്പിച്ചെങ്കിലും സോമിൽ അസ്വസ്ഥനായിരുന്നുവെന്ന് സുഹൃത്തുക്കളും കൂട്ടിച്ചേർക്കുന്നുണ്ട്.
ജീവനൊടുക്കുന്നു എന്നറിയിച്ച് സോമൽ സുഹൃത്തുക്കൾക്ക് മെസേജ് അയച്ചയാണ് വിവരം. എന്നാൽ വീട്ടുകാർ സംഭവമറിഞ്ഞപ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു.
സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി കഹൽഗോൺ പൊലീസ് എസ്എച്ച്ഒ ദേവ് ഗുരു അറിയിച്ചു. കുട്ടിയുടെ മൊബൈൽ ഫോണും ജീവനൊടുക്കാൻ ഉപയോഗിച്ച തോക്കും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.