ഇന്ത്യയില്‍ കൽക്കരി ഇറക്കുമതിക്കൊരുങ്ങി കേന്ദ്രം

2015ന് ശേഷം ആദ്യമായാണ് ഖനന മന്ത്രാലയത്തിന് കീഴിലുള്ള കോൾ ഇന്ത്യ കൽക്കരി ഇറക്കുമതി ചെയ്യുന്നത്

Update: 2022-05-29 04:54 GMT
Advertising

ഡല്‍ഹി: രാജ്യത്ത് കൽക്കരി ക്ഷാമം പരിഹരിക്കാന്‍ ഇറക്കുമതി ചെയ്യും. 2015ന് ശേഷം ആദ്യമായാണ് ഖനന മന്ത്രാലയത്തിന് കീഴിലുള്ള കോൾ ഇന്ത്യ കൽക്കരി ഇറക്കുമതി ചെയ്യുന്നത്. കോൾ ഇറക്കുമതിക്കായി ടെൻഡർ ക്ഷണിച്ച സംസ്ഥാനങ്ങൾക്ക് നടപടി നിർത്തിവെക്കാൻ നിർദേശം നൽകി. കേന്ദ്രം നേരിട്ട് കൽക്കരി സംഭരിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം.

ഈ വർഷം അവസാനത്തോടെ രാജ്യത്ത് കൽക്കരി ക്ഷാമം രൂക്ഷമാകുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. കഴിഞ്ഞ ഏപ്രിലിൽ കൽക്കരി ക്ഷാമത്തെ തുടര്‍ന്ന് കടുത്ത ഊര്‍ജ പ്രതിസന്ധി നേരിട്ടു. 6 വർഷത്തിനിടയിലെ ഏറ്റവും കടുത്ത കല്‍ക്കരി ക്ഷാമമാണ് രാജ്യം നേരിട്ടത്. മണിക്കൂറുകള്‍ പവര്‍ കട്ട് ഏര്‍പ്പെടുത്തേണ്ട സാഹചര്യമുണ്ടായി. ഈ സാഹചര്യത്തിലാണ് ഇത്തവണ നേരത്തെ തന്നെ മുന്നൊരുക്കം നടത്തുന്നത്.

രാജ്യത്ത് 2021-22 സാമ്പത്തിക വർഷത്തിലെ കൽക്കരി ഉത്പാദനം 7770.23 ലക്ഷം ടൺ ആയിരുന്നു. 2020-21ലാകട്ടെ 7160 ലക്ഷം ടണ്ണും. 

Full View

Summary- The government-owned Coal India, the world's largest coal miner, will import the fuel

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News