'മഹാരാഷ്ട്രയെ ബിജെപി തകർത്തു, ചതിയന്മാരായ അവരുടെ സഖ്യകക്ഷിളെ തോൽപിക്കണം': മഹായുതിക്കെതിരെ തന്ത്രം വേണമെന്ന് എസ്പി

മഹാരാഷ്ട്രയിലെ ജനങ്ങൾക്കിടയിലുള്ള ഐക്യവും സാഹോദര്യവും ബിജെപി തകര്‍ത്തെന്ന് അഖിലേഷ്

Update: 2024-10-28 10:14 GMT
Editor : rishad | By : Web Desk
Advertising

മുംബൈ: മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ മഹായുതി സഖ്യത്തെ അധികാരത്തിൽ നിന്ന് പുറത്താക്കാൻ കൂട്ടായ തന്ത്രം വേണമെന്ന് സമാജ്‌വാദി പാർട്ടി( എസ്പി) അധ്യക്ഷൻ അഖിലേഷ് യാദവ്.

ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേന, അജിത് പവാറിന്റെ നേതൃത്വത്തിലുള്ള എൻസിപി എന്നിവയ്‌ക്കൊപ്പം മഹായുതി സഖ്യത്തിന്റെ ഭാഗമായ ബിജെപിയെ അദ്ദേഹം രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു.

മഹാരാഷ്ട്രയിലെ ജനങ്ങള്‍ക്കിടയിലും അതുപോലെതന്നെ രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കിടയിലുള്ള ചരിത്രപരമായ ഐക്യവും സാഹോദര്യവും ബിജെപി തകര്‍ത്തെന്ന് അഖിലേഷ് കുറ്റപ്പെടുത്തി. സംസ്ഥാനത്തെ സാമ്പത്തികമായും സാമൂഹികമായും രാഷ്ട്രീയമായും ദുർബലപ്പെടുത്താൻ ബിജെപി ആഗ്രഹിക്കുന്നുവെന്നും രാജ്യത്തിന്റെ സാമ്പത്തിക നേതൃത്വം എന്ന കടിഞ്ഞാൺ മഹാരാഷ്ട്രയിൽ നിന്ന് തട്ടിയെടുത്ത് മറ്റൊരു സംസ്ഥാനത്തിന് കൊടുക്കാനാണ് ബിജെപി ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

'സംസ്ഥാനത്തിന്റെ അന്തസ്സ്, ഉപജീവനം, തൊഴിൽ, വ്യാപാരം, എന്നിവ തകര്‍ക്കുന്ന ശത്രുക്കളെ ഇവിടുത്തെ ജനത പരാജയപ്പെടുത്തും. കറപുരണ്ടതും വഞ്ചിതരുമായ ബിജെപിയുടെ സഖ്യകക്ഷികളെയും തോല്‍പിക്കും'- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ രണ്ട് സീറ്റുകൾ നേടിയ എസ്പി ഇക്കുറി കൂടുതല്‍ സീറ്റുകളില്‍ വിജയിക്കാനാകുമെന്ന പ്രതീക്ഷയിലാണ്. അതിനാല്‍ കൂടുതല്‍ മണ്ഡലങ്ങളില്‍ മത്സരിക്കാനാണ് എസ്പിയുടെ ആലോചന. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള തിയതി അടുത്തിരിക്കെ ഇപ്പോഴും സീറ്റിന്റെ കാര്യത്തില്‍ മഹാവികാസ് അഘാഡിയില്‍ അന്തിമ തീരുമാനമയിട്ടില്ല എന്നത് പോരായ്മയാണ്. എസ്പി അടക്കമുള്ള സംസ്ഥാനത്തെ ചെറിയ പാര്‍ട്ടികള്‍ക്ക് കുറഞ്ഞ സീറ്റ് നല്‍കാന്‍ തന്നെയാണ് ഇത്തവണത്തെയും ധാരണ. 

288 അംഗ മഹാരാഷ്ട്ര നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് നവംബർ 20 നും വോട്ടെണ്ണൽ നവംബർ 23 നും നടക്കും. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News