വിദ്വേഷ പ്രസ്താവന: പ്രഗ്യാ സിങ് ഠാക്കൂറിനെതിരെ വ്യാപക വിമർശനം; പൊലീസിൽ പരാതി

എല്ലാ ഹിന്ദുക്കളും വീട്ടിലെ കത്തികൾ മൂർ‌ച്ച കൂട്ടിവെക്കണമെന്നായിരുന്നു കഴിഞ്ഞ ദിവസം ബി.ജെ.പി എം.പി ആഹ്വാനം ചെയ്തത്

Update: 2022-12-27 04:49 GMT
Editor : Lissy P | By : Web Desk
Advertising

ന്യൂഡൽഹി: എല്ലാ ഹിന്ദുക്കളും വീട്ടിൽ കത്തികൾ മൂർച്ച കൂട്ടി വയ്ക്കണമെന്ന വിദ്വേഷ പ്രസ്താവന നടത്തിയ ബി.ജെ.പി എം.പി പ്രഗ്യാസിങ് താക്കൂറിനെതിരെ പരാതി. രാഷ്ട്രീയ നിരീക്ഷകൻ കൂടിയ തെഹ്സീൻ പൂനവല്ലയാണ് 'വിദ്വേഷ പ്രസംഗത്തിനെതിരെ പരാതി നൽകി.ഇന്ത്യൻ ശിക്ഷാ നിയമത്തിലെ പ്രസക്തമായ വകുപ്പുകൾ പ്രകാരം ഠാക്കൂറിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണെന്ന് ശിവമോഗ പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു.

അതേസമയം,പ്രകോപനപരമായ പ്രസ്താവനകൾ നടത്തി വർഗീയ കലാപത്തിന് പ്രേരിപ്പിക്കുകയാണ് താക്കൂർ ചെയ്തതെന്ന് കർണാടക കോൺഗ്രസ് എംഎൽഎ അജയ് സിംഗ് ആരോപിച്ചു.പ്രജ്ഞ താക്കൂർ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധിയാണ്, പാർലമെന്റ് അംഗമായതിനാൽ ഇത്തരം പ്രസ്താവനകൾ നടത്താൻ അനുവദിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഠാക്കൂറിനെതിരെ കേസെടുക്കണമെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ് ട്വീറ്റിലൂടെ ആവശ്യപ്പെട്ടു.

'എല്ലാവർക്കും സ്വയം സംരക്ഷിക്കാൻ അവകാശമുള്ളതിനാൽ കുറഞ്ഞത് അവരുടെ വീടുകളിലെ കത്തികൾ മൂർച്ചയുള്ളതായി സൂക്ഷിക്കണമെന്നായിരുന്നു പ്ര​ഗ്യ ഹിന്ദുക്കളോട് ആഹ്വാനം ചെയ്തത്.

"തങ്ങൾക്കും തങ്ങളുടെ അഭിമാനത്തിനും നേർക്ക് ആക്രമണം നടത്തുന്നവരെ പ്രതിരോധിക്കാൻ ഓരോ ഹിന്ദുവിനും അവകാശമുണ്ട്. എല്ലാ ഹിന്ദുക്കൾക്കും സ്വയം സംരക്ഷിക്കാൻ അവകാശമുണ്ട്. അവർക്ക് ജിഹാദിന്റെ പാരമ്പര്യമുണ്ട്. മറ്റൊന്നും ചെയ്യുന്നില്ലെങ്കിലും അവർ ലൗ ജിഹാദ് ചെയ്യുന്നു. നമ്മൾ ഹിന്ദുക്കൾ ദൈവത്തെ സ്നേഹിക്കുന്നു. ഓരോ സന്യാസിയും തന്റെ ദൈവത്തെ സ്നേഹിക്കുന്നു"- പ്ര​ഗ്യാസിങ് പറഞ്ഞു.

"ദൈവം സൃഷ്‌ടിച്ച ഈ ലോകത്ത് എല്ലാ പീഡകരെയും പാപികളെയും അവസാനിപ്പിക്കണം. ഇല്ലെങ്കിൽ പ്രണയത്തിന്റെ യഥാർഥ നിർവചനം ഇവിടെ നിലനിൽക്കില്ല. അതിനാൽ ലൗ ജിഹാദിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് അതേ രീതിയിൽ മറുപടി നൽകുക. നിങ്ങളുടെ പെൺകുട്ടികളെ സംരക്ഷിക്കുക. ശരിയായ മൂല്യങ്ങൾ പഠിപ്പിക്കുക"- ഞായറാഴ്ച ഹിന്ദു ജാഗരണ വേദികെയുടെ ദക്ഷിണമേഖലാ വാർഷിക കൺവെൻഷനിൽ സംസാരിക്കവെ ബി.ജെ.പി എം.പി പറഞ്ഞു.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News