ഛത്തീസ്ഗഡില്‍ കർഷക വോട്ടുകളിൽ കണ്ണുംനട്ട് കോൺഗ്രസും ബി.ജെ.പിയും
ഈ മാസം 17നാണ് ഛത്തീസ്ഗഡിലെ രണ്ടാം ഘട്ട വോട്ടെടുപ്പ്
ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ഛത്തീസ്ഗഡില്‍ കർഷക വോട്ടുകളിൽ കണ്ണുംനടത്ത് കോൺഗ്രസും ബി.ജെ.പിയും. രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനത്തെ 70 മണ്ഡലങ്ങളിലും കർഷക വോട്ടുകളാണ് നിർണായകമാകുക. ഹിന്ദുത്വ വോട്ട് ബാങ്കിനെ ആകർഷിക്കുന്ന പ്രഖ്യാപനങ്ങൾ ഇരു പാർട്ടികളും നടത്തിയിട്ടുണ്ട്.
ഈ മാസം 17നാണ് ഛത്തീസ്ഗഡിലെ രണ്ടാം ഘട്ട വോട്ടെടുപ്പ്. അവസാന ലാപ്പിൽ വോട്ടുകൾ ഉറപ്പിക്കാൻ കോൺഗ്രസും ബിജെപിയും പ്രചാരണരംഗത്ത് സജീവമായിയുണ്ട്. രാജ്യത്ത് ഏറ്റവും കൂടുതൽ നെല്ല് ഉത്പാദിപ്പിക്കുന്ന ഏഴാമത്തെ സംസ്ഥാനമായ ഛത്തീസ്ഗഡിൽ കർഷകരുടെ വോട്ട് തന്നെയാണ് നിർണായക ഘടകം. രാജ്യത്ത് കർഷകരിൽനിന്ന് ബി.ജെ.പിക്ക് എതിരെ ഉയർന്ന പൊതുവികാരം ഛത്തീസ്ഗഡിലും ആവർത്തിക്കുമെന്ന് കർഷക സംഘടനാ നേതാക്കൾ പറഞ്ഞു.
നെൽ കർഷകരുടെ പ്രാധാന്യം തിരിച്ചറിഞ്ഞ് സംഭരണ തുക ക്വിൻ്റലിന് 3,100 രൂപയാക്കുമെന്ന് ബി.ജെ.പിയും 3,200 രൂപയാക്കുമെന്ന് കോൺഗ്രസും പ്രഖ്യാപിച്ചിട്ടുണ്ട്. സംഭരണ പരിധി ഏക്കറിന് 20 ക്വിൻ്റൽ ആക്കുമെന്ന കോൺഗ്രസ് പ്രഖ്യാപനത്തിന് പകരം 21 ക്വിൻ്റൽ ആക്കുമെന്ന് ബി.ജെ.പിയും പ്രഖ്യാപിച്ചിട്ടുണ്ട്.
Summary: Congress and BJP eyeing farmer votes in Chhattisgarh where assembly elections are taking place