'കത്തുന്ന കാക്കി ട്രൗസർ, ഇനി 145 ദിവസം': വീണ്ടും കോണ്‍ഗ്രസ് - ബി.ജെ.പി വാക്പോര്
ആർ.എസ്.എസിന്‍റെ കാക്കി ട്രൗസർ കത്തുന്ന ചിത്രം പങ്കുവെച്ചുള്ള കോണ്‍ഗ്രസിന്‍റെ ട്വീറ്റിനു പിന്നാലെയാണ് പുതിയ വിവാദം തുടങ്ങിയത്.
രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ഭാരത് ജോഡോ യാത്ര പര്യടനം തുടരുന്നതിനിടെ കോണ്‍ഗ്രസ് - ബി.ജെ.പി വാക്പോരും തുടരുകയാണ്. ആർ.എസ്.എസിന്‍റെ കാക്കി ട്രൗസർ കത്തുന്ന ചിത്രം പങ്കുവെച്ചുള്ള കോണ്‍ഗ്രസിന്‍റെ ട്വീറ്റിനു പിന്നാലെയാണ് പുതിയ വിവാദം തുടങ്ങിയത്.
'രാജ്യത്തെ വിദ്വേഷത്തിന്‍റെ ചങ്ങലകളിൽ നിന്ന് മോചിപ്പിക്കാൻ, ബി.ജെ.പിയും ആർ.എസ്.എസുമുണ്ടാക്കിയ നാശനഷ്ടങ്ങൾ ഇല്ലാതാക്കാൻ... പടിപടിയായി ഞങ്ങൾ ലക്ഷ്യത്തിലെത്തും' എന്നായിരുന്നു ട്വീറ്റ്. 145 ദിവസം കൂടി എന്ന തലക്കെട്ടിനൊപ്പം കത്തുന്ന കാക്കി ട്രൌസറിന്‍റെ ചിത്രവും പങ്കുവെച്ചു. ഭാരത് ജോഡോ യാത്ര എന്ന ഹാഷ് ടാഗും ഒപ്പമുണ്ടായിരുന്നു.
കോൺഗ്രസ് രാഷ്ട്രീയത്തിന്‍റെ ദൃഷ്ടാന്തമാണ് ആ ട്വീറ്റെന്ന് ബി.ജെ.പി എം.പി തേജസ്വി സൂര്യ മറുപടി നല്‍കി- "പണ്ട് അവർ കൊളുത്തിയ തീയാണ് ഇന്ത്യയിലെ ഒട്ടുമിക്ക പ്രദേശങ്ങളെയും അവരെ പൊള്ളിച്ചത്. രാജസ്ഥാനിലെയും ഛത്തീസ്‌ഗഢിലെയും ശേഷിക്കുന്ന തീക്കനൽ ഉടൻ തന്നെ ചാരമായി മാറും".
"1984ൽ കോൺഗ്രസ് ഡൽഹിയിൽ തീയിട്ടു. 2002ൽ ഗോധ്രയിൽ 59 കർസേവകരെ ജീവനോടെ ചുട്ടെരിച്ചു. കോൺഗ്രസ് വീണ്ടും അക്രമത്തിന് ആഹ്വാനം ചെയ്യുന്നു. രാഹുൽ ഗാന്ധിക്കൊപ്പം ഇന്ത്യൻ ഭരണകൂടത്തിനെതിരെ പോരാടുന്നതോടെ, ഭരണഘടനയിൽ വിശ്വാസമില്ലാത്ത രാഷ്ട്രീയ പാർട്ടിയായി കോൺഗ്രസ് അവസാനിച്ചു"- തേജസ്വി ട്വീറ്റ് ചെയ്തു.
പിന്നാലെ മറുപടിയുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേശെത്തി- 'വിദ്വേഷത്തിന്റെ തീ ആളിക്കത്തിക്കുന്നവർക്ക്, മതാന്ധതയുടെയും മുൻവിധിയുടെയും തീ ആളിക്കത്തിക്കുന്നവർക്ക് ചില കാര്യങ്ങളില്‍ അതേ നാണയത്തിൽ മറുപടി കിട്ടുമ്പോള്‍ സ്വീകരിക്കാൻ തയ്യാറാകണമെന്നാണ് അദ്ദേഹം പറഞ്ഞത്.