തെരഞ്ഞെടുപ്പിന് കച്ച മുറുക്കി കോണ്‍ഗ്രസ്; 16 അംഗ കമ്മിറ്റിയെ പ്രഖ്യാപിച്ചു
ഖാർഗെയുടെ നേതൃത്വത്തിലുള്ള സമിതിയിൽ സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയുമുണ്ട്
ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പ് നേരിടാനുള്ള മുന്നൊരുക്കം ആരംഭിച്ച് കോൺഗ്രസ്. തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ ആവിഷ്‌ക്കരിക്കാനായി 16 അംഗ സമിതിയെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പ്രഖ്യാപിച്ചു. ഖാർഗെയുടെ നേതൃത്വത്തിലുള്ള സമിതിയിൽ സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയുമുണ്ട്.
കേരളത്തിൽനിന്ന് കെ.സി വേണുഗോപാലും സമിതിയിലുണ്ട്. മുതിർന്ന നേതാക്കളായ അംബിക സോണി, സൽമാൻ ഖുർഷിദ്, മധുസൂദൻ മിസ്ത്രി തുടങ്ങിയവരും കോൺഗ്രസിന്റെ ലോക്‌സഭാ കക്ഷിനേതാവ് അധിർ രഞ്ജൻ ചൗധരിയും സമിതിയില്‍ ഇടംപിടിച്ചു.
എൻ. ഉത്തം കുമാർ റെഡ്ഡി, ടി.എസ് സിങ് ദിയോ, കെ.ജെ ജോർജ്, പ്രീതം സിങ്, മുഹമ്മദ് ജാവേദ്, അമീ യാജ്‌നിക്, പി.എൽ പുനിയ, ഓംകാർ മാർകാം എന്നിവരാണു മറ്റ് അംഗങ്ങൾ.
Summary: Congress national president Mallikarjun Kharge constitutes a 16-member Central Election Committee of the party