കോൺഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച നടപടി നീക്കി

ആദായ നികുതി അപ്പലേറ്റ് ട്രിബ്യൂണലിന്റേതാണ് നടപടി

Update: 2024-02-16 09:33 GMT
Editor : Lissy P | By : Web Desk
Advertising

ന്യൂഡൽഹി: കോൺഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച നടപടി നീക്കി.ആദായ നികുതി അപ്പലേറ്റ് ട്രൈബ്യൂണലിന്റേതാണ് നടപടി.കോൺഗ്രസിന്റെ നാല് അക്കൗണ്ടുകളാണ് ആദായനികുതി വകുപ്പിന്റെ നിർദേശപ്രകാരം മരവിപ്പിച്ചിരുന്നത്.കേസ് ഫെബ്രുവരി 21ന് ട്രിബ്യൂണൽ വീണ്ടും പരിഗണിക്കും. അക്കൗണ്ടുകൾ മരവിപ്പിച്ചതിന് പിന്നിൽ കേന്ദ്രസർക്കാരാണെന്ന്‌ കോൺഗ്രസ് ആരോപിച്ചിരുന്നു.

ജനാധിപത്യത്തെ തകർക്കുന്ന നിലപാടാണ് കേന്ദ്രസർക്കാരിന്‍റേത് എന്ന്‌ എ.ഐ.സി.സി ട്രഷറര്‍ അജയ് മാക്കൻ പ്രതികരിച്ചിരുന്നു. യൂത്ത് കോൺഗ്രസിന്റെ അക്കൗണ്ടുകളും മരവിപ്പിച്ചെന്നും ഇന്നലെ മാത്രമാണ് ഇതിനെക്കുറിച്ച് അറിഞ്ഞതെന്നും നേതൃത്വം വ്യക്തമാക്കി.

നടപടി ആദായ നികുതി വകുപ്പിന്റെ നിർദേശ പ്രകാരമാണെന്നും തങ്ങൾ കൊടുക്കുന്ന ചെക്കുകൾ ബാങ്കുകൾ സ്വീകരിക്കുന്നില്ലെന്നും അജയ് മാക്കന്‍ പറഞ്ഞു. ആദായനികുതി വകുപ്പ് 210 കോടി രൂപയുടെ റിക്കവറി ആവശ്യപ്പെട്ടു. ക്രൗഡ് ഫണ്ടിങ്ങിലൂടെയും മെമ്പർഷിപ്പിലൂടെയും സമാഹരിക്കപ്പെട്ട പണമാണ് അക്കൗണ്ടിലുള്ളത്. ന്യായ് യാത്രയടക്കം എല്ലാ രാഷ്ട്രീയ പ്രവർത്തനങ്ങളെയും ഇത് ബാധിക്കും. വൈദ്യുതി ബില്ലടക്കാനും ജീവനക്കാർക്ക് ശമ്പളം നൽകാനും ഇപ്പോള്‍ പണമില്ലെന്നും അജയ് മാക്കന്‍ കൂട്ടിച്ചേര്‍ത്തു.

ജനാധിപത്യത്തിന് നേരെയുള്ള വലിയ പ്രഹരം എന്നായിരുന്നു കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പ്രതികരിച്ചത്. ജനാധിപത്യത്തിനെതിരായ പുതിയ ആക്രമണത്തെ ചെറുക്കുമെന്ന് കോൺഗ്രസ് സെക്രട്ടറി കെ.സി വേണുഗോപാലും വ്യക്തമാക്കിയിരുന്നു.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News