ഭാരത് ജോഡോ യാത്ര കർണാടകയിൽ പര്യടനം തുടങ്ങാനിരിക്കെ ഡി.കെ ശിവകുമാറിന് ഇ.ഡി നോട്ടീസ്
ഇ.ഡി നോട്ടീസ് കിട്ടിയ കാര്യം ശിവകുമാർ സ്ഥിരീകരിച്ചു. തന്നെ ബുദ്ധിമുട്ടിക്കാനും ഭരണഘടനാപരമായ ചുമതലകളെ തടസ്സപ്പെടുത്താനുമാണ് ഇ.ഡിയുടെ ശ്രമമെന്ന് അദ്ദേഹം പറഞ്ഞു.
ന്യൂഡൽഹി: രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര കർണാടകയിൽ പര്യടനം നടത്താനിരിക്കെ പിസിസി അധ്യക്ഷൻ ഡി.കെ ശിവകുമാറിന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് നൽകി. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് നൽകിയിരിക്കുന്നത്.
ഇ.ഡി നോട്ടീസ് കിട്ടിയ കാര്യം ശിവകുമാർ സ്ഥിരീകരിച്ചു. തന്നെ ബുദ്ധിമുട്ടിക്കാനും ഭരണഘടനാപരമായ ചുമതലകളെ തടസ്സപ്പെടുത്താനുമാണ് ഇ.ഡിയുടെ ശ്രമമെന്ന് അദ്ദേഹം പറഞ്ഞു. നിർണായകസമയത്താണ് ഇ.ഡി നോട്ടീസ് നൽകിയതെന്നും ഇതിൽ കേന്ദ്രസർക്കാറിന് കൃത്യമായ ലക്ഷ്യങ്ങളുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
''ഭാരത് ജോഡോ യാത്രയുടെയും നിയമസഭാ സമ്മേളനത്തിന്റെയും ഇടയിലാണ് അവർ എനിക്ക് ഇ.ഡി നോട്ടീസ് അയച്ചത്. അന്വേഷണവുമായി സഹകരിക്കാൻ തയ്യാറാണ്, പക്ഷെ എന്നെ ബുദ്ധിമുട്ടിക്കാനും ഭരണഘടനാപരവും രാഷ്ട്രീയവുമായ ചുമതലകൾ നിറവേറ്റുന്നത് തടയാനും ലക്ഷ്യമിട്ടാണ് ഇപ്പോൾ നോട്ടീസ് നൽകിയിരിക്കുന്നത്''-ശിവകുമാർ ട്വീറ്റ് ചെയ്തു.
In the midst of the #BharatJodoYatra and the assembly session, they have again issued me an ED summon to appear.
— DK Shivakumar (@DKShivakumar) September 15, 2022
I am ready to cooperate but the timing of this summon and the harassment I am put through, is coming in the way of discharging my constitutional and political duties.