ആൾക്കൂട്ടക്കൊല, ലുധിയാന സ്‌ഫോടനം; പഞ്ചാബിലെ കോൺഗ്രസ് എംപിമാർ സോണിയാ ഗാന്ധിയെ കണ്ടു

ആൾക്കൂട്ടക്കൊലയെ അപലപിക്കാൻ മുഖ്യമന്ത്രി ചരൺജിത് സിങ് ചന്നി തയ്യാറാവാത്തതിനെ എംപിമാർ വിമർശിച്ചു. തീവ്രവാദത്തിന്റെ ചരിത്രം കണക്കിലെടുത്ത് സംസ്ഥാനത്ത് സാമുദായിക സൗഹാർദം കാത്തുസൂക്ഷിക്കേണ്ടതിന്റെ ആവശ്യകതയും എംപിമാർ സോണിയയെ അറിയിച്ചു.

Update: 2021-12-24 05:40 GMT
Advertising

നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ സംസ്ഥാനത്തെ സാഹചര്യങ്ങൾ അറിയിക്കുന്നതിനായി പഞ്ചാബിലെ കോൺഗ്രസ് എംപിമാർ സോണിയാ ഗാന്ധിയെ കണ്ടു. സംസ്ഥാനത്തുണ്ടായ ആൾക്കൂട്ട കൊലപാതകം, ലുധിയാന കോടതിയിലെ സ്‌ഫോടനം തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് സോണിയയെ ധരിപ്പിക്കാനാണ് എംപിമാർ എത്തിയത്.

ആൾക്കൂട്ടക്കൊലയെ അപലപിക്കാൻ മുഖ്യമന്ത്രി ചരൺജിത് സിങ് ചന്നി തയ്യാറാവാത്തതിനെ എംപിമാർ വിമർശിച്ചു. തീവ്രവാദത്തിന്റെ ചരിത്രം കണക്കിലെടുത്ത് സംസ്ഥാനത്ത് സാമുദായിക സൗഹാർദം കാത്തുസൂക്ഷിക്കേണ്ടതിന്റെ ആവശ്യകതയും എംപിമാർ സോണിയയെ അറിയിച്ചു. അതേസമയം പാട്യാല എംപിയും മുൻ മുഖ്യമന്ത്രി അമരീന്ദർ സിങ്ങിന്റെ ഭാര്യയുമായ പ്രിനീത് കൗർ കൂടിക്കാഴ്ചയിൽ പങ്കെടുത്തില്ല.

സംസ്ഥാനത്ത് സർക്കാറും പാർട്ടിയും തമ്മിലുള്ള ബന്ധം വർധിപ്പിക്കേണ്ടതിന്റെ ആവശ്യകതയും എംപിമാർ സോണിയാ ഗാന്ധിയുമായി പങ്കുവെച്ചു. പഞ്ചാബ് കോൺഗ്രസ് അധ്യക്ഷന്റെ പല പ്രസ്താവനകളും സ്വന്തം സർക്കാറിനെ തന്നെ നാണംകെടുത്തിയ ചരിത്രമുള്ളതിനാൽ സർക്കാറും പാർട്ടിയും ഒരുമിച്ച് പോയില്ലെങ്കിൽ തെരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടിയുണ്ടാവുമെന്നും എംപിമാർ പറഞ്ഞു.


Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News