മണിപ്പൂർ കലാപം; അവിശ്വാസ പ്രമേയത്തിന് അനുമതി തേടി പ്രതിപക്ഷം

അസമിൽ നിന്നുള്ള കോൺഗ്രസ് എംപി ഗൗരവ് ഗൊഗോയിയാണ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകിയത്.

Update: 2023-07-26 04:47 GMT
Advertising

ഡൽഹി: കേന്ദ്ര സർക്കാരിനെതിരെ ലോക്സഭയിൽ അവിശ്വാസ പ്രമേയം അവതരിപ്പിക്കാൻ കോൺഗ്രസ് അനുമതി തേടി. അസമിൽ നിന്നുള്ള കോൺഗ്രസ് എംപി ഗൗരവ് ഗൊഗോയിയാണ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകിയത്. മണിപ്പൂരിൽ സംഘർഷം അമർച്ച ചെയ്യുന്നതിൽ കേന്ദ്ര സർക്കാർ പരാജയപ്പെട്ടെന്ന് ആരോപിച്ചാണ് പ്രതിപക്ഷ നീക്കം. കോൺഗ്രസ് കൊണ്ടുവരുന്ന അവിശ്വാസ പ്രമേയത്തെ ഇൻഡ്യ മുന്നണിയിലെ പ്രതിപക്ഷ പാർട്ടികൾ പിന്തുണയ്ക്കും. 

മണിപ്പൂർ വിഷയത്തിൽ വർഷകാല സമ്മേളനത്തിൻ്റെ അഞ്ചാം ദിനവും പാർലമെൻ്റിലെ ഇരു സഭകളിലും പ്രതിഷേധം ശക്തമാക്കാനാണ് പ്രതിപക്ഷ പാർട്ടികളുടെ തീരുമാനം. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ സംസാരിക്കുന്നതിനുടെ മൈക്ക് ഓഫ് ചെയ്ത രാജ്യസഭാ അധ്യക്ഷൻ്റെ നടപടി ഉയർത്തിക്കാട്ടി കോൺഗ്രസ് ഇന്നും പ്രതിഷേധം തുടരും. കേന്ദ്ര മന്ത്രിസഭാ അംഗീകാരം ലഭിച്ചെങ്കിലും ഡൽഹി ഓർഡിനൻസിന് പകരമുള്ള ബിൽ ഇന്ന് പാർലമെൻ്റിൽ എത്തിയേക്കില്ല.  

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News