കര്‍ണാടക കോണ്‍ഗ്രസ് ഭരിക്കുമെന്ന് ഇന്ത്യാടുഡെ എക്സിറ്റ് പോള്‍
122 മുതല്‍ 140 വരെ സീറ്റ് കോണ്‍ഗ്രസ് നേടുമെന്നാണ് ഇന്ത്യാടുഡെ - ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോള്‍ പ്രവചിക്കുന്നത്
ബംഗളൂരു: കര്‍ണാടകയില്‍ വ്യക്തമായ ഭൂരിപക്ഷത്തോടെ കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്ന് ഇന്ത്യാടുഡെ എക്സിറ്റ് പോള്‍. 122 മുതല്‍ 140 വരെ സീറ്റ് കോണ്‍ഗ്രസ് നേടുമെന്നാണ് ഇന്ത്യാടുഡെ - ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോള്‍ പ്രവചിക്കുന്നത്. ഭരണത്തിലുള്ള ബി.ജെ.പി 62-80 സീറ്റുകളിലേക്ക് ചുരുങ്ങും. ജനതാദള്‍ എസ് 20-25 സീറ്റിലും വിജയിക്കുമെന്ന് ഇന്ത്യാടുഡെ പ്രവചിക്കുന്നു. 224 അംഗ നിയമസഭയില്‍ 113 സീറ്റാണ് കേവല ഭൂരിപക്ഷം നേടാന്‍ വേണ്ടത്.
ന്യൂസ് 24-ടുഡേയ്‌സ് ചാണക്യ, ടൈംസ്-നൗ ഇടിജി, ഇന്ത്യാടിവി സിഎന്‍എക്സും സീ ന്യൂസ് മാട്രിസും കോണ്‍ഗ്രസ് കേവല ഭൂരിപക്ഷം കടക്കുമെന്ന് പ്രവചിച്ചു. അതേസമയം ന്യൂസ് നേഷൻ-സി.ജി.എസും സുവർണ ന്യൂസ്-ജൻ കി ബാത്തും ബി.ജെ.പിക്കാണ് മുന്‍തൂക്കം പ്രവചിച്ചത്.
തൂക്കുമന്ത്രിസഭ പ്രവചിക്കപ്പെട്ടതോടെ ജനതാദള്‍ എസ് നേടുന്ന സീറ്റുകള്‍ നിര്‍ണായകമാകും. എച്ച്.ഡി കുമാരസാമി കിങ് മേക്കറാകുമോ എന്നാണ് ഇനി അറിയാനുള്ളത്. ബി.ജെ.പിയെ അധികാരത്തിൽ നിന്ന് അകറ്റി നിർത്താൻ കോൺഗ്രസും എച്ച്.ഡി കുമാരസാമിയും 2018ൽ കൂട്ടുകെട്ടുണ്ടാക്കിയിരുന്നു.ഓപ്പറേഷൻ ലോട്ടസിലൂടെ ഇരു പാർട്ടികളിലെയും എം.എൽ.എമാർ ബി.ജെ.പിയിൽ ചേർന്നതിനാൽ സഖ്യ സർക്കാർ തകരുകയായിരുന്നു.
ഇന്ത്യാടുഡെ
കോണ്‍ഗ്രസ്- 122-140
ബി.ജെ.പി- 62-80
ജെ.ഡി.എസ്- 20-25
മറ്റുള്ളവര്‍- 0-3
ന്യൂസ് 24
കോണ്‍ഗ്രസ്- 120
ബി.ജെ.പി- 92
ജെ.ഡി.എസ്- 12
മറ്റുള്ളവര്‍- 0
ഇന്ത്യാ ടിവി
കോണ്‍ഗ്രസ്- 110-120
ബി.ജെ.പി- 80-90
ജെ.ഡി.എസ്- 20-24
മറ്റുള്ളവര്‍- 1-3
സീ ന്യൂസ്
കോണ്‍ഗ്രസ്- 103-118
ബി.ജെ.പി- 79-94
ജെ.ഡി.എസ്- 25-33
മറ്റുള്ളവര്‍- 2-5
ടൈംസ് നൗ
കോണ്‍ഗ്രസ്- 113
ബി.ജെ.പി- 85
ജെ.ഡി.എസ്- 23
മറ്റുള്ളവര്‍- 3
റിപബ്ലിക് ടിവി
കോണ്‍ഗ്രസ്- 94-108
ബി.ജെ.പി- 85-100
ജെ.ഡി.എസ്- 24-32
മറ്റുള്ളവര്‍- 2-6
ടിവി 9
കോണ്‍ഗ്രസ്- 99-109
ബി.ജെ.പി- 88-98
ജെ.ഡി.എസ്- 21-26
മറ്റുള്ളവര്‍- 4
എബിപി ന്യൂസ്
കോണ്‍ഗ്രസ്- 100-112
ബി.ജെ.പി- 83-95
ജെ.ഡി.എസ്- 21-29
മറ്റുള്ളവര്‍- 2-6
ന്യൂസ് നേഷന്‍
കോണ്‍ഗ്രസ്- 86
ബി.ജെ.പി- 114
ജെ.ഡി.എസ്- 21
മറ്റുള്ളവര്‍- 3
സുവര്‍ണ ന്യൂസ്
കോണ്‍ഗ്രസ്- 91-106
ബി.ജെ.പി- 94-117
ജെ.ഡി.എസ്- 14-24
മറ്റുള്ളവര്‍- 2