'സംശയകരമായി എന്ത് കണ്ടാലും വീഡിയോ എടുത്തയക്കണം'; 24 മണിക്കൂർ നിരീക്ഷണവുമായി കോൺഗ്രസ്
രണ്ട് ഹെൽപ്പ് ലൈൻ നമ്പറുകൾ നൽകി
Update: 2024-06-04 02:40 GMT
ന്യൂഡൽഹി: തെരഞ്ഞെടുപ്പിൽ അട്ടിമറിയുണ്ടാവുമെന്നതിനാൽ 24 മണിക്കൂർ നിരീക്ഷണം ഏർപ്പെടുത്തി കോൺഗ്രസ്. സംശയകരമായ എന്തെങ്കിലും കണ്ടെത്തിയാൽ അറിയിക്കാനായി രണ്ട് ഹെൽപ്പ് ലൈൻ നമ്പറുകൾ നൽകി. ഈ നമ്പറിലേക്ക് വിളിച്ചറിയിക്കാനാണ് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ നിർദേശം.