ഗോരഖ്പൂർ ഗീതാ പ്രസിന് ഗാന്ധി സമാധാന പുരസ്‌കാരം പ്രഖ്യാപിച്ചതിൽ വിവാദം, ചരിത്രംകുറിച്ച് ഇൻഡിഗോ; അറിയാം ഇന്നത്തെ ട്വിറ്റർ ട്രെൻഡിങ്സ്
ഗോഡ്സെയ്ക്കും സവർക്കർക്കും പുരസ്‌കാരം സമ്മാനിക്കുന്നതിന് തുല്യമാണ് ഗീതാ പ്രസിന് ഗാന്ധി സമാധാന പുരസ്‌കാരം നൽകുന്നതെന്ന് കോൺഗ്രസ് വിമർശിച്ചു
ഗോരഖ്പൂർ ഗീതാ പ്രസിന് ഗാന്ധി സമാധാന പുരസ്‌കാരം
ഉത്തർപ്രദേശിലെ ഗീതാ പ്രസിന് 2021 ലെ ഗാന്ധി സമാധാന പുരസ്‌കാരം നൽകാൻ പ്രധാന മന്ത്രി നരേന്ദ്രമോദി അധ്യക്ഷനായ ജൂറി തീരുമാനിച്ചു. എന്നാൽ 2015 ൽ പുറത്തിറങ്ങിയ അക്ഷയ് മുകളിന്റെ പുസ്തകം ഉയർത്തികാട്ടി കോൺഗ്രസ് പുരസ്കാരത്തിനെതിരെ എതിർപ്പുയർത്തി. ഗാന്ധിജിയുടെ ആശയങ്ങളുമായി നിരന്തരം പോരാടികൊണ്ടിരുന്ന സ്ഥാപനമാണ് ഗീതാപ്രസ് എന്ന് ഈ പുസ്തകത്തെ ആധാരമാക്കി ജയറാം രമേശ് ഉന്നയിച്ചു. മുൻ ആർ.എസ്.എസ് മേധാവി എം.എസ്.ഗോൾവൽക്കർ അടക്കമുള്ളവർ ഗീതാ പ്രസിന്റെ പ്രസിദ്ധീകരണമായ കല്യാണിലെ സ്ഥിരം എഴുത്തുകാരായിരുന്നു.
നെൽസൻ മണ്ടേല അടക്കം ലോകസമാധാനത്തിന് സംഭാവന ചെയ്ത വ്യക്തികൾക്കും സംഘടനകൾക്കുമാണ് നേരത്തെ ഗാന്ധി സമാധാന പുരസ്‌കാരം സമ്മാനിച്ചിട്ടുള്ളത്. ആർ.എസ്.എസിനു വേരുറപ്പിക്കാൻ കഴിയുന്നതിനു മുൻപേ തീവ്ര ഹിന്ദുത്വ ആശയങ്ങൾ വടക്കേ ഇന്ത്യയിൽ പ്രചരിപ്പിച്ചതിൽ മുഖ്യപങ്ക് ഗീതാ പ്രസിന്റെ പ്രസിദ്ധീകരണങ്ങൾക്കാണ്. ഇതിനെല്ലാമുള്ള നന്ദി സൂചകമാണ് ഒരു കോടി രൂപ പുരസ്‌കാരതുകയുള്ള ഈ അംഗീകാരമെന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നു.
ഗോരഖ്പൂർ ഗീതാ പ്രസിന് ഗാന്ധി സമാധാന പുരസ്‌കാരം പ്രഖ്യാപിച്ചതിൽ വിവാദം
ഗോരഖ്പൂർ ഗീതാ പ്രസിന് ഗാന്ധി സമാധാന പുരസ്‌കാരം പ്രഖ്യാപിച്ചതിൽ വിവാദം. എ.ഐ.സി.സി ജനറൽ സെക്രട്ടറി ജയറാം രമേശാണ് പുരസ്‌കാരം പ്രഖ്യാപിച്ച ദിവസം തന്നെ രംഗത്തിറങ്ങിയത്. ഗോഡ്സെയ്ക്കും സവർക്കർക്കും പുരസ്‌കാരം സമ്മാനിക്കുന്നതിന് തുല്യമായ നടപടിയെന്നു കോൺഗ്രസ് വിമർശിച്ചു. 2015 ൽ പുറത്തിറങ്ങിയ അക്ഷയ് മുകളിന്റെ പുസ്തകം ഉയർത്തികാട്ടിയാണ് കോൺഗ്രസ് എതിർപ്പുയർത്തുന്നത്.ഗാന്ധിജിയുടെ ആശയങ്ങളുമായി നിരന്തരം പോരാടികൊണ്ടിരുന്ന സ്ഥാപനമാണ് ഗീതാപ്രസ് എന്ന് ഈ പുസ്തകത്തെ ആധാരമാക്കി ജയറാം രമേശ് ഉന്നയിക്കുന്നു. മുൻ ആർ.എസ്.എസ് മേധാവി എം.എസ്.ഗോൾവൽക്കർ അടക്കമുള്ളവർ ഗീതാ പ്രസിന്റെ പ്രസിദ്ധീകരണമായ കല്യാണിലെ സ്ഥിരം എഴുത്തുകാരായിരുന്നു.
പ്രധാന മന്ത്രി നരേന്ദ്രമോദി അധ്യക്ഷനായ ജൂറിയാണ് ഉത്തർപ്രദേശിലെ ഗീതാ പ്രസിന് 2021 ലെ ഗാന്ധി സമാധാന പുരസ്‌കാരം നൽകാൻ തീരുമാനിച്ചത്.
ചരിത്രംകുറിച്ച് ഇൻഡിഗോ
വാണിജ്യ വ്യോമയാന ചരിത്രത്തിലാദ്യമായി എയർബസിൽനിന്ന് 500 എ320 വിമാനങ്ങൾ കൂടി വാങ്ങാൻ ഇൻഡിഗോ. ഒറ്റത്തവണയായി ഇത്രയും വിമാനങ്ങൾ വാങ്ങുന്നത് ആദ്യമാണ്. ഇൻഡിഗോക്ക് നിലവിൽ 300-ലധികം വിമാനങ്ങളുണ്ട്. കൂടാതെ 480 വിമാനങ്ങള്‍ പ്രീഓർഡർ ചെയ്തിട്ടുണ്ട്. ഇതിന് മുൻപ് എയർ ഇന്ത്യ 470 വിമാനങ്ങൾ വാങ്ങാൻ കരാറായിരുന്നു. ഇതിനെ മറികടക്കുന്നതാണ് ഇൻഡിഗോയുടെ പുതിയ ഇടപാട്.
താരങ്ങളെ സൗദി ക്ലബുകൾക്ക് കൊടുത്ത് കാശ് വാരാൻ ചെല്‍സി
താരങ്ങളെ സൗദി ക്ലബുകൾക്ക് കൊടുത്ത് കാശ് വാരാൻ ചെല്‍സി. 495 കോടിക്ക് റൂബൻ നെവസ് അൽ ഹിലാലിൽ എത്തി. ബാഴ്സലോണ ടീമിലെത്തിക്കാൻ ശ്രമിച്ചിരുന്ന റൂബൻ നെവസ് പോർച്ചുഗീസ് ടീമിലെ പ്രധാന കളിക്കാരനാണ്. പോർട്ടോയിൽ നിന്ന് 2017ൽ ആയിരുന്നു നെവസ് വോൾവ്സിൽ എത്തിയത്. കൂലിബാലി, ഒബമയങ്, സിയെച് തുടങ്ങിയ താരങ്ങളെയും സൗദി ക്ലബുകൾക്ക് വിൽക്കാൻ ചെൽസി ശ്രമിക്കുന്നുണ്ട്
രാഹുൽ ഗാന്ധിക്ക് ഇത് 53ാം പിറന്നാള്‍
കോൺഗ്രസ് നേതാവായ രാഹുൽ ഗാന്ധിയുടെ 53ാം ജന്മദിനം ആഘോഷിച്ച് പ്രവർത്തകർ. നിരവധി കോൺഗ്രസ് നേതാക്കളാണ് രാഹുൽ ഗാന്ധിക്ക് ആശംസകളുമായി ജന്മദിനത്തിൽ എത്തിയത്.രാഹുലിന് ആശംസയർപ്പിച്ച് ദില്ലിയിൽ അഞ്ച് കിലോമീറ്റർ ഭാരത് ജോഡോ യാത്ര നടത്താനും കോൺഗ്രസ് പദ്ധതിയിട്ടിരുന്നു. കോൺഗ്രസ് ദേശീയ പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ രാഹുലിന് ആശംസയുമായി രംഗത്തെത്തി. കോൺഗ്രസ് പാർട്ടി ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലും രാഹുലിന് ആശംസകൾ നേർന്നു. തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനും ആശംകൾ നേർന്നിരുന്നു.
നേതാവിന്റെ ജന്മദിനത്തിലാണ് മഹാരാഷ്ച്രയിലെ താനെയിൽ ഇന്ത്യയുടെ അടുത്ത പ്രധാനമന്ത്രി രാഹുൽ ഗാന്ധിയാണെന്ന് ഫ്ലക്സ് ബോർഡ് ഉയർന്നു. നഫ്രത് ജോഡോ, ഭാരത് ജോഡോ എന്ന അടിക്കുറിപ്പിലാണ് ഫ്ലക്സ് സ്ഥാപിച്ചത്. രാഹുലിനൊപ്പം നിരവധി പ്രാദേശിക നേതാക്കളുടെ ചിത്രങ്ങളും ഫ്ലക്സ് ബോർഡിലുണ്ട്.
തമിഴ്നാട്ടിൽ വാഹനാപകടത്തിൽ നാല് മരണം
തമിഴ്‌നാട്ടിലെ കടലൂർ ജില്ലയിലെ പട്ടാമ്പാക്കത്ത് തിങ്കളാഴ്ച പുലർച്ചെ അമിതവേഗതയിൽ വന്ന രണ്ട് സ്വകാര്യ ബസുകൾ തമ്മിൽ കൂട്ടിയിടിച്ചു. അപകടത്തിൽ നാല് പേർ മരിക്കുകയും 80 പേർക്ക് പരിക്കേൽക്കുകയും ചെയ്തു . കടലൂരിൽ നിന്ന് പണ്രുട്ടിയിലേക്ക് പോവുകയായിരുന്ന ബസും പണ്രുട്ടിയിൽ നിന്ന് കടലൂരിലേക്ക് പോയ ബസും പട്ടാമ്പാക്കത്ത് വെച്ച് കൂട്ടിയിടിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
ബസിന്റെ ടയർ പൊട്ടി ഡ്രൈവർക്ക് വാഹനത്തിന്‍റെ നിയന്ത്രിക്കാനാകാത്തതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണ്. ഇടിയുടെ ആഘാതത്തിൽ രണ്ട് ബസുകളുടെയും മുൻഭാഗം പൂർണമായും തകർന്നു. മരിച്ചവരുടെ കുടുംബങ്ങൾക്ക് 2 ലക്ഷം രൂപ വീതവും ഗുരുതരമായി പരിക്കേറ്റവർക്ക് 50000 രൂപയും നിസാരമായി പരിക്കേറ്റവർക്ക് 25000 രൂപയും ധനസഹായം പ്രഖ്യാപിച്ചു.
ഗാന്ധി സമാധാന പുരസ്‌കാര തുക നിരസിച്ച് ഗീതാ പ്രസ്
ഗാന്ധി സമാധാന പുരസ്‌കാരത്തുക നിരസിച്ച് ഗീതാ പ്രസ്. തങ്ങള്‍ക്ക് സമ്മാനപത്രം മാത്രം മതിയെന്നും പുരസ്‌കാര തുക മറ്റെന്തെങ്കിലും ആവശ്യങ്ങള്‍ക്കായി ചെലവഴിക്കണമെന്നും ഗീത പ്രസ് പബ്ലിഷര്‍ പറഞ്ഞുവെന്ന് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്തു. ഒരു കോടി രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.പ്രധാനമന്ത്രി നരേന്ദ്രമോദി അധ്യക്ഷനായ ജൂറിയാണ് ഉത്തര്‍പ്രദേശിലെ ഗീതാ പ്രസിന് 2021 ലെ ഗാന്ധി സമാധാന പുരസ്‌കാരം നല്‍കാന്‍ തീരുമാനിച്ചത്.
സംഘപരിവാര്‍ സ്ഥാപനമായ ഗീതാ പ്രസിന് പുരസ്‌കാരം നല്‍കുന്ന തീരുമാനത്തിനെതിരെ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ജയറാം കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഗോഡ്‌സെക്കും സവര്‍ക്കര്‍ക്കും പുരസ്‌കാരം സമ്മാനിക്കുന്നതിന് തുല്യമായ നടപടിയാണിതെന്നായിരുന്നു കോണ്‍ഗ്രസ് വിമര്‍ശനം.
2015 ല്‍ പുറത്തിറങ്ങിയ അക്ഷയ് മുകളിന്റെ 'ഗീത പ്രസ് ആന്‍ഡ് ദ മേക്കിങ് ഓഫ് ഹിന്ദു ഇന്ത്യ' എന്ന പുസ്തകം ഉയര്‍ത്തിക്കാണിച്ചായിരുന്നു ജയറാം രമേശ് പുരസ്‌കാരത്തിനെതിരെ എതിര്‍പ്പുയര്‍ത്തിയത്.
ഗാന്ധിയുടെ ആശയങ്ങള്‍ക്കെതിരെ നിരന്തരം പോരാടിക്കൊണ്ടിരിക്കുന്ന സ്ഥപനമാണ് ഗീതാ പ്രസ് എന്ന് അക്ഷയ് മുകളിന്റെ പുസ്തകം ആധാരമാക്കിക്കൊണ്ട് ജയറാം രമേശ് പറഞ്ഞു.
സ്ഥാപിതമായതിന്റെ നൂറാം വര്‍ഷമാണ് ഗീതാ പ്രസിന് പുരസാകാരം നല്‍കുന്നതെന്ന പ്രത്യേകതയുമുണ്ട്. ആര്‍.എസ്.എസ് മേധാവി ഗോള്‍വാക്കര്‍ അടക്കമുള്ളവര്‍ ഗീതാ പ്രസിന്റെ പ്രസിദ്ധീകരണമായ കല്യാണിലെ സ്ഥിരം എഴുത്തുകാരായിരുന്നു.