രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷം; ഡൽഹിയിൽ പ്രതിദിന കേസുകൾ പതിനായിരം കടന്നു
മഹാരാഷ്ട്ര, ബംഗാൾ, കേരളം എന്നീ സംസ്ഥാനങ്ങളിലും കോവിഡ്- ഒമിക്രോൺ കേസുകൾ വർധിക്കുന്നതായി ആരോഗ്യമന്ത്രാലയം
Update: 2022-01-06 00:41 GMT
രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണം കുതിച്ചുയരുന്നു. ഡൽഹിയിൽ പ്രതിദിന കേസുകൾ 10,000 കടന്നു. ഇതേതുടർന്ന് ആശുപത്രികളിലെ കിടക്കകളുടെ എണ്ണം വർധിപ്പിച്ചു. സർക്കാർ ജീവനക്കാരുടെ മെഡിക്കൽ ലീവ് ഒഴികെയുള്ള എല്ലാ അവധികളും റദ്ദാക്കുകയും ചെയ്തിട്ടുണ്ട്. കോവിഡ് വ്യാപനം കണക്കിലെടുത്ത് വാരാന്ത്യ കര്‍ഫ്യൂവും ഏര്‍പ്പെടുത്തിയിരുന്നു.
ഡൽഹിക്ക് പുറമെ മഹാരാഷ്ട്ര, ബംഗാൾ, കേരളം എന്നീ സംസ്ഥാനങ്ങളിലും കോവിഡ്- ഒമിക്രോൺ കേസുകൾ വർധിക്കുന്നതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. കഴിഞ്ഞ എട്ട് ദിവസത്തിനിടെ ആറിരട്ടി വർധനയാണ് കോവിഡ് കേസുകളിൽ രേഖപ്പെടുത്തിയത്.
കേരളത്തില്‍ 49 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതോടെ ആകെ ഒമിക്രോൺ ബാധിതർ 230 ആയി. രണ്ടു ദിവസം കൂടി നിരീക്ഷിച്ച ശേഷമാകും കൂടുതൽ നിയന്ത്രണം വേണോയെന്ന് തീരുമാനിക്കുക.