രാജ്യത്ത് കോവിഡ് കേസുകളിൽ വർധന; ഡൽഹിയിൽ രോഗബാധിതരുടെ എണ്ണം മൂന്നിരട്ടിയായി

24 മണിക്കൂറിനിടെ 2067 കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്

Update: 2022-04-20 05:04 GMT
Advertising

ന്യൂ ഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകള്‍ കുത്തനെ കൂടുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2067 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. 40 കോവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. 12,340 സജീവ കേസുകളാണ് രാജ്യത്ത് നിലവിലുള്ളതെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

രാജ്യത്തെ പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 0.49 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 0.38 ശതമാനവുമാണ്.1,547 പേരാണ് കഴിഞ്ഞ ദിവസം രോഗമുക്തരായത്. 98.76 ശതമാനമാണ് രോഗമുക്തി നിരക്ക്. രാജ്യത്ത് ഇതുവരെ 186.90 കോടി ഡോസ് കോവിഡ് വാക്സിന്‍ വിതരണം ചെയ്തതായും ആരോഗ്യമന്ത്രാലയത്തിന്‍റെ കണക്കുകള്‍ വ്യക്തമാക്കുന്നു. 

ഡൽഹിയിൽ ഏപ്രിൽ 11 മുതൽ 18 വരെ കോവിഡ് കേസുകളിൽ മൂന്നിരട്ടി വര്‍ധനവാണുണ്ടായത്. 632 പേർക്കാണ് തലസ്ഥാനത്ത് പുതുതായി കോവിഡ് ബാധിച്ചത്. നിലവിലെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി ദുരന്ത നിവാരണ അതോറിറ്റി ഇന്ന് യോഗം ചേരും. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയ്നും യോഗത്തില്‍ പങ്കെടുക്കും. കോവിഡ് നിയന്ത്രണങ്ങള്‍ സംബന്ധിച്ച് യോഗത്തില്‍ തീരുമാനമാകും. 

Full View
Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News