കോവിഡ് മൂന്നാം തരംഗം ഒന്നാം തരംഗത്തെക്കാള്‍ ചെറുതാകുമെന്ന് ഐസിഎംആര്‍ പഠനം
രാജ്യം രണ്ടാം തരംഗത്തില്‍ നിന്ന് മുക്തമായി കോവിഡ് മൂന്നാം തരംഗത്തെ പ്രതിരോധിക്കാനുള്ള നടപടികളെടുക്കുമ്പോഴാണ് ഇത്തരത്തില്‍ പ്രതീക്ഷ നല്‍കുന്ന പഠനം പുറത്തു വരുന്നത്.
കോവിഡ് രണ്ടാം തരംഗം അതിജീവിച്ച രാജ്യം അതീവഭീതിയോടെ നോക്കികാണുന്ന ഒന്നാണ് കോവിഡിന്‍റെ മൂന്നാം വരവ്. പക്ഷേ രാജ്യത്തിന് ആശ്വാസം പകരുന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
കോവിഡിന്‍റെ മൂന്നാം തരംഗം രണ്ടാം തരംഗത്തിന്‍റെയത്ര ഭീകരമാവില്ലെന്നാണ് ഐസിഎംആർ പഠനം ഇപ്പോൾ പറയുന്നത്.
ഇംപീരിയൽ കോളജും ഐസിഎംആറും സംയുക്തമായി നടത്തിയ പഠനത്തിന്‍റെ ഫലമാണിത്. ഒന്നാം തരംഗത്തെക്കാൾ ശക്തി കുറവായിരിക്കും മൂന്നാം തരംഗമെന്നാണ് പഠനം പറയുന്നത്. ഐസിഎംആറിന്റെ ഇന്ത്യൻ ജേർണൽ ഓഫ് മെഡിക്കൽ റിസർച്ചിലാണ് പഠനവിവരങ്ങൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഐസിഎംആർ ഡയറക്ടർ ജനറൽ ബൽറാം ഭാർഗവയും ചീഫ് സയന്റിസ്റ്റ് സമിറാൻ പാണ്ടയും ചേർന്നാണ് ഇത് എഴുതിയിരിക്കുന്നത്.
എന്നിരുന്നാലും മൂന്നാം തരംഗത്തിൽ കോവിഡിന്‍റെ മറ്റൊരു വകഭേദമായിരിക്കും കാരണമാകുക എന്ന് പറയുന്നു. ഈ വകഭേദത്തിനെ പ്രതിരോധിക്കാനുള്ള ശേഷി ജനങ്ങൾക്കുണ്ടാകുമെന്നാണ് കരുതുന്നത്. രാജ്യം രണ്ടാം തരംഗത്തില്‍ നിന്ന് മുക്തമായി കോവിഡ് മൂന്നാം തരംഗത്തെ പ്രതിരോധിക്കാനുള്ള നടപടികളെടുക്കുമ്പോഴാണ് ഇത്തരത്തില്‍ പ്രതീക്ഷ നല്‍കുന്ന പഠനം പുറത്തു വരുന്നത്.
അതേസമയം കോവിഡ് വാക്‌സിൻ ഏറ്റവും കൂടുതൽ പേർക്ക് ഏറ്റവും വേഗത്തിൽ എത്തിച്ചാൽ മാത്രമേ കൂടുതൽ ഫലപ്രദമായ കോവിഡ് പ്രതിരോധം രൂപപ്പെടുകയുള്ളൂ എന്നും പഠനം വ്യക്തമാക്കുന്നു.