ഗര്‍ഭിണികള്‍ക്കും കോവിഡ് വാക്‌സിന്‍ സ്വീകരിക്കാമെന്ന് ആരോഗ്യമന്ത്രാലയം

മുലയൂട്ടുന്ന സ്ത്രീകള്‍ക്ക് വാക്‌സിന്‍ സ്വീകരിക്കാമെന്ന് നിര്‍ദേശമുണ്ടെങ്കിലും ഗര്‍ഭിണികളുടെ കാര്യത്തില്‍ ഇതുവരെ തീരുമാനം ഒന്നും ഉണ്ടായിരുന്നില്ല.

Update: 2021-07-02 12:47 GMT
Advertising

ഗര്‍ഭിണികള്‍ക്കും കോവിഡ് വാക്‌സിന്‍ സ്വീകരിക്കാമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച് (ഐ.സി.എം.ആര്‍) ഇക്കാര്യം നേരത്തെ വ്യക്തമാക്കിയിരുന്നു. വാക്‌സിനെടുക്കുന്നത് ഗര്‍ഭിണികള്‍ക്ക് വളരെ ഉപകാരപ്രദമായതിനാല്‍ അവര്‍ക്ക് കുത്തിവെപ്പ് നല്‍കണമെന്ന് ഐ.സി.എം.ആര്‍ ഡയരക്ടര്‍ ജനറല്‍ ഡോ. ബല്‍റാം ഭാര്‍ഗവ പറഞ്ഞിരുന്നു.

മുലയൂട്ടുന്ന സ്ത്രീകള്‍ക്ക് വാക്‌സിന്‍ സ്വീകരിക്കാമെന്ന് നിര്‍ദേശമുണ്ടെങ്കിലും ഗര്‍ഭിണികളുടെ കാര്യത്തില്‍ ഇതുവരെ തീരുമാനം ഒന്നും ഉണ്ടായിരുന്നില്ല. വാക്‌സിന്റെ ക്ലിനിക്കല്‍ പരീക്ഷണങ്ങളില്‍ സാധാരണയായി ഗര്‍ഭിണികളെ ഉള്‍പ്പെടുത്താത്തതിനാല്‍ സുരക്ഷയും ഫലപ്രാപ്തിയും സംബന്ധിച്ച വിവരങ്ങളുടെ അഭാവമാണ് ഇതിന് കാരണമായി സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നത്.


Tags:    

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News