തെക്കന്‍ ഡല്‍ഹിയിലെ പൊളിക്കല്‍ നടപടികള്‍ക്കെതിരെ സി.പി.എം സുപ്രിംകോടതിയില്‍

ചട്ടപ്രകാരമുള്ള നടപടികൾ സ്വീകരിക്കാതെയാണ് ഒഴിപ്പിക്കലെന്ന് ഹരജിയില്‍ പറയുന്നു

Update: 2022-05-07 05:54 GMT
Advertising

ഡല്‍ഹി: ഷെഹീൻബാഗ് അടക്കം തെക്കൻ ഡല്‍ഹിയില്‍ മുനിസിപ്പൽ കോർപറേഷൻ നടത്താനിരിക്കുന്ന പൊളിക്കൽ നടപടികൾക്കെതിരെ സി.പി.എം സുപ്രിംകോടതിയിൽ. സി.പി.എം ദില്ലി ഘടകമാണ് സുപ്രിംകോടതിയെ സമീപിച്ചത്. ചട്ടപ്രകാരമുള്ള നടപടികൾ സ്വീകരിക്കാതെയാണ് ഒഴിപ്പിക്കലെന്ന് ഹരജിയില്‍ പറയുന്നു.

അനധികൃതമായി പ്രവര്‍ത്തിക്കുന്ന കെട്ടിടങ്ങളാണ് പൊളിച്ചുനീക്കുന്നതെന്നാണ് കോര്‍പറേഷന്‍ പറയുന്നത്. മെയ് 13 വരെയാണ് പൊളിക്കല്‍ യജ്ഞം തുടരുക. കഴിഞ്ഞ ദിവസങ്ങളില്‍ ചെറിയ കടകളാണ് പൊളിച്ചത്. ഇനി ജനവാസ കേന്ദ്രങ്ങളാണ് പൊളിച്ചുനീക്കുക. ഈ സാഹചര്യത്തിലാണ് സി.പി.എം സുപ്രിംകോടതിയെ സമീപിച്ചത്. നടപടിക്രമങ്ങള്‍ പാലിച്ചല്ല പൊളിക്കല്‍ നടപടിയെന്നും സ്റ്റേ ചെയ്യണമെന്നുമാണ് ഹരജിയിലെ ആവശ്യം.

പൊളിക്കല്‍ നടപടിക്ക് 15 ദിവസം മുന്‍പെങ്കിലും നോട്ടീസ് നല്‍കണമെന്നാണ് നിയമം. എന്നാല്‍ ഒരാഴ്ച മുന്‍പു മാത്രമാണ് ആളുകള്‍ക്ക് നോട്ടീസ് ലഭിച്ചത്. ഇത് നടപടിക്രമങ്ങള്‍ക്ക് എതിരാണെന്ന് സി.പി.എം ഹരജിയില്‍ പറയുന്നു. ജഹാംഗീര്‍പുരിയിലെ പൊളിക്കല്‍ നടപടികള്‍ നേരത്തെ സുപ്രീംകോടതി സ്റ്റേ ചെയ്തിരുന്നു. ഈ കേസില്‍ വാദം കേള്‍ക്കുന്നതിനൊപ്പം പുതിയ ഹരജിയും പരിഗണിക്കണമെന്നാണ് സി.പി.എം ആവശ്യപ്പെടുന്നത്.  

Full View

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News