'കെജ്‍രിവാള്‍ സ്വപ്നത്തില്‍ വന്നുപറഞ്ഞു'; ബി.ജെ.പിയിലേക്ക് പോയ ഡല്‍ഹി കൗണ്‍സിലര്‍ ഒരാഴ്ച തികയുന്നതിനു മുന്‍പ് വീണ്ടും എഎപിയില്‍

വ്യാഴാഴ്ച വീണ്ടും ആം ആദ്മിയില്‍ പാര്‍ട്ടിയിലേക്ക് മടങ്ങിയെത്തിയ കൗണ്‍സിലര്‍ തിരുത്താൻ ആഗ്രഹിക്കുന്ന തെറ്റെന്നാണ് തന്‍റെ തീരുമാനത്തെ വിശേഷിപ്പിച്ചത്

Update: 2024-08-30 06:58 GMT
Editor : Jaisy Thomas | By : Web Desk
Advertising

ഡല്‍ഹി: ബി.ജെ.പിയില്‍ ചേര്‍ന്നു ദിവസങ്ങള്‍ക്ക് ശേഷം വീണ്ടും ആം ആദ്മിയിലേക്ക് തിരികയെത്തിയിരിക്കുകയാണ് ഡല്‍ഹി കൗണ്‍സിലറായ രാമചന്ദ്ര. മുൻ ബവാന എം.എൽ.എയും നിലവിലെ വാർഡ് 28 കൗൺസിലറുമായ രാമചന്ദ്ര ഈ ആഴ്ച ആദ്യമാണ് എഎപി വിട്ട് ബി.ജെ.പിയിൽ ചേർന്നത്. വ്യാഴാഴ്ച വീണ്ടും ആം ആദ്മിയില്‍ പാര്‍ട്ടിയിലേക്ക് മടങ്ങിയെത്തിയ കൗണ്‍സിലര്‍ തിരുത്താൻ ആഗ്രഹിക്കുന്ന തെറ്റെന്നാണ് തന്‍റെ തീരുമാനത്തെ വിശേഷിപ്പിച്ചത്.

''ബി.ജെ.പിയിലേക്ക് പോയതിനു ശേഷം ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ സ്വപ്നം കണ്ടു. ആം ആദ്മി പാർട്ടി വിട്ടതിന് തന്നെ ശാസിക്കുകയും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, ഗോപാൽ റായ്, ഡോ സന്ദീപ് പഥക്, മറ്റ് എ.എ.പി നേതാക്കളുമായി കൂടിക്കാഴ്ച നടത്താൻ നിർദേശം നൽകുകയും ചെയ്തുവെന്ന്'' രാമചന്ദ്ര പറഞ്ഞു. പാർട്ടി പ്രവർത്തകരുമായും ഘടകകക്ഷികളുമായും വീണ്ടും ബന്ധപ്പെടാനും അവരുടെ ആവശ്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും കെജ്‌രിവാൾ തന്നോട് ഉപദേശിച്ചതായി അദ്ദേഹം പരാമർശിച്ചു. ബി.ജെ.പിയിൽ ചേർന്നത് തന്‍റെ പിഴവാണെന്ന് സമ്മതിച്ച രാമചന്ദ്ര, തൻ്റെ രാഷ്ട്രീയ കുടുംബത്തിലേക്ക് മടങ്ങിയെത്തി പ്രായശ്ചിത്തം ചെയ്യാനുള്ള ആഗ്രഹം പ്രകടിപ്പിച്ചു.

"ഞാൻ ആം ആദ്മി പാർട്ടി സഹപ്രവർത്തകനും മുൻ ബവാന എം.എൽ.എയുമായ രാമചന്ദ്രയെ കണ്ടു. ഇന്ന് അദ്ദേഹം ആം ആദ്മി കുടുംബത്തിലേക്ക് മടങ്ങിയെത്തി. ചില വ്യക്തികൾ തന്നെ തെറ്റിദ്ധരിപ്പിച്ചുവെന്നും രാമചന്ദ്ര പറഞ്ഞു'' ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ എക്സില്‍ കുറിച്ചു. ''തെറ്റിദ്ധരിക്കപ്പെട്ടതിനാൽ ഇനി അവരുടെ സ്വാധീനത്തിൽ വീഴില്ലെന്ന് ഞാൻ ഇന്ന് പ്രതിജ്ഞ ചെയ്യുന്നു,” സിസോദിയയുടെയും മറ്റ് മുതിർന്ന പാർട്ടി നേതാക്കളുടെയും സാന്നിധ്യത്തിൽ രാമചന്ദ്ര പ്രഖ്യാപിച്ചു.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News