ഡല്‍ഹി മദ്യനയ അഴിമതി കേസ്; മനീഷ് സിസോദിയയുടെ 52.24 കോടി രൂപയുടെ സ്വത്ത് ഇ.ഡി കണ്ടുകെട്ടി

കേസിലെ മറ്റുപ്രതികളുടെ സ്വത്തുക്കളും ഇ.ഡി കണ്ടുകെട്ടിയിട്ടുണ്ട്. ഡൽഹി മദ്യനയക്കേസിലെ കള്ളപ്പണ ഇടപാടുകളാണ് ഇ.ഡി അന്വേഷിച്ചിരുന്നത്

Update: 2023-07-07 14:53 GMT
Advertising

ന്യൂഡല്‍ഹി: ഡൽഹി മദ്യനയ അഴിമതിക്കേസിൽ ഡൽഹി മുൻമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ സ്വത്ത് എന്റഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. 52.24 കോടി രൂപയുടെ സ്വത്ത് വകകളാണ് ഇ.ഡി കണ്ടുകെട്ടിയത്. കേസിലെ മറ്റുപ്രതികളുടെ സ്വത്തുക്കളും ഇ.ഡി കണ്ടുകെട്ടിയിട്ടുണ്ട്. ഡൽഹി മദ്യനയക്കേസിലെ കള്ളപ്പണ ഇടപാടുകളാണ് ഇ.ഡി അന്വേഷിച്ചിരുന്നത്. ഇതിന്റെ ഭാഗമായി മനീഷ് സിസോദിയയെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

മനീഷ് സിസോദിയ, അമന്തീ സിംഗ് ദൾ, രാജേഷ് ജോഷി, ഗൗതം മൽഹോത്ര എന്നീ പ്രതികളെ കൂടാതെ മറ്റു പ്രതികളുടേയും സ്വത്തുകൾ ചേർത്താണ് ഇഡി കണ്ടുകെട്ടിയത്. ഇതോടെ കേസിൽ ഇ.ഡി കണ്ടുകെട്ടിയ ആകെ 128.77 കോടി രൂപയുടെ സ്വത്തുവകകൾ കണ്ടുകെട്ടി.

കഴിഞ്ഞ ഫെബ്രുവരി 26നാണ് മദ്യനയക്കേസിൽ സിസോദിയയെ സി.ബി.ഐ അറസ്റ്റ് ചെയ്തത്. ദിവസങ്ങൾ നീണ്ട ചോദ്യംചെയ്യലിനൊടുവിലായിരുന്നു അറസ്റ്റ്. അഴിമതിക്കേസ് സി.ബി.ഐയും സാമ്പത്തിക ക്രമക്കേട് ഇ.ഡിയുമാണ് അന്വേഷിക്കുന്നത്. ചില മദ്യവ്യാപാരികൾക്ക് അനുകൂലമാകുന്നത തരത്തിൽ ഡൽഹിയുടെ പുതിയ മദ്യനയം രൂപീകരിച്ചു നടപ്പാക്കിയെന്നാണ് കേസ്. ഇതിനായി വ്യാപാരികൾ കൈക്കൂലി നൽകിയെന്നും ആരോപണമുണ്ട്. ക്രമക്കേട് ആരോപിക്കപ്പെടുന്ന എക്സൈസ് വകുപ്പിന്റെ ചുമതല സിസോദിയയ്ക്കായിരുന്നു. വിവാദമായതോടെ പുതിയ നയം പിൻവലിച്ചിരുന്നു.


Full View


Tags:    

Writer - അലി തുറക്കല്‍

Media Person

Editor - അലി തുറക്കല്‍

Media Person

By - Web Desk

contributor

Similar News