കൊലപാതകത്തിൽ തനിക്ക് കുറ്റബോധമില്ലെന്ന് സാഹില്‍; ചോദ്യം ചെയ്യല്‍ തുടരുന്നു
കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തിന് ഡല്‍ഹി സര്‍ക്കാര്‍ പത്തു ലക്ഷം രൂപ സഹായ ധനം പ്രഖ്യാപിച്ചു
ഡൽഹി: ഡൽഹി കൊലപാതകത്തിൽ പ്രതി സാഹിലിന്‍റെ ചോദ്യം ചെയ്യൽ തുടരുന്നു.കൊലപാതകത്തിൽ തനിക്ക് കുറ്റബോധമില്ലെന്ന് പ്രതി സാഹിൽ പറഞ്ഞതായി ഡൽഹി പൊലീസ് വൃത്തങ്ങൾ.അതേസമയം കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തിന് ഡല്‍ഹി സര്‍ക്കാര്‍ പത്തു ലക്ഷം രൂപ സഹായ ധനം പ്രഖ്യാപിച്ചു.
ഞായറാഴ്ച വൈകിട്ടാണ് പതിനാറുകാരിയായ സാക്ഷി ദീക്ഷിത് ക്രൂരമായി കൊല്ലപ്പെട്ടത്. അറസ്റ്റിലായ പ്രതി സാഹിലിനെ പൊലീസ് വിശദമായി ചോദ്യംചെയ്ത് വരികയാണ്.കോടതിയിൽ ഹാജരാക്കിയ പ്രതിയെ രണ്ടു ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടിട്ടുണ്ട് . കൊലപാതകത്തിൽ തനിക്ക് കുറ്റബോധമില്ലെന്നും തന്നെ ഒഴിവാക്കിയതിനാലാണ് കൊല ചെയ്തതെന്നും സാഹിൽ പൊലീസിനോട് വ്യക്തമാക്കിയതായാണ് സൂചന . അതേസമയം കേസിന്‍റെ എല്ലാ വശങ്ങളും പരിശോധിച്ചു വരികയാണ് എന്നും ഡല്‍ഹി പൊലീസ് അറിയിച്ചു. കൊലപാതകം നടത്തിയ ശേഷം രക്ഷപ്പെട്ട പ്രതിയെ ഉത്തർപ്രദേശിൽ നിന്നാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്.
ഉത്തർപ്രദേശിലേക്ക് കടക്കാൻ സാഹിലിനെ ആരെങ്കിലും സഹായിച്ചോ എന്നതും പൊലീസ് അന്വേഷിക്കുന്നുണ്ട്. സാഹിൽ ലഹരിക്ക് അടിമയാണോ എന്നും പൊലീസ് പരിശോധിക്കും.ഡൽഹിയിൽ സ്ത്രീ സുരക്ഷ ഉറപ്പാക്കാൻ ലഫ്റ്റനന്‍റ് ഗവര്‍ണർ വേണ്ട നടപടികൾ സ്വീകരിക്കണമെന്നും ആം ആദ്മി പാർട്ടി ആവശ്യപ്പെട്ടു.അതേസമയം കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തിന് ഡല്‍ഹി സര്‍ക്കാര്‍ പത്തു ലക്ഷം രൂപ സഹായ ധനം പ്രഖ്യാപിച്ചിട്ടുണ്ട്.