ഡൽഹിയിലെ അധികാരത്തർക്കം; ഹരജികൾ സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന് വിട്ടു
ചീഫ് ജസ്റ്റിസ് എൻവി രമണ അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റേതാണ് നടപടി
Update: 2022-05-06 09:12 GMT
ഡല്‍ഹി: ഡൽഹിയിലെ അധികാരത്തർക്കവുമായി ബന്ധപ്പെട്ട ഹരജികൾ സുപ്രീംകോടതി അഞ്ചംഗ ഭരണഘടന ബെഞ്ചിന് വിട്ടു. ചീഫ് ജസ്റ്റിസ് എൻവി രമണ അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റേതാണ് നടപടി. ഹർജികൾ അടുത്ത ബുധനാഴ്ച ഭരണഘടന ബെഞ്ച് പരിഗണിക്കും.
രണ്ട് ദിവസം മാത്രമായിരിക്കും ഹരജിയിൽ വാദം കേൾക്കുകയെന്ന് ചീഫ് ജസ്റ്റിസ് എൻ വി രമണ വ്യക്തമാക്കി. അഡ്മിനിസ്ട്രേറ്റിവ് സർവീസിലും ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റത്തിലുമുൾപ്പെടെ കേന്ദ്രം തീരുമാനമെടുക്കുന്നുവെന്നാണ് ഡൽഹി സർക്കാറിന്റെ പരാതി. ഡൽഹി സർക്കാറിന്റെ അധികാര കാര്യങ്ങളിൽ കേന്ദ്രം ഇടപെടുന്നതിന്റെ നിയമസാധുതയാണ് ഭരണഘടനാ ബെഞ്ച് പരിഗണിക്കുക.