അധ്യാപകർക്ക് നിർബന്ധിത ഭഗവദ്ഗീത കോഴ്‌സുമായി ഡൽഹി സർവകലാശാല; ഹാജറും നിർബന്ധം

വിദ്യാർത്ഥികൾക്ക് പരീക്ഷ നടക്കുമ്പോൾ ആണ് ജോലി സമയത്തിന് ശേഷം നിർബന്ധിത ഭഗവദ്ഗീത ക്ലാസ് രാമാനുജൻ കോളേജ് അധികൃതർ നടത്തുന്നത്.

Update: 2023-12-29 09:46 GMT
Editor : banuisahak | By : Web Desk
Advertising

ഡൽഹി: ഡൽഹി സർവകലാശാലയ്ക്ക് കീഴിലെ രാമാനുജൻ കോളേജിൽ അധ്യാപകർക്കും അനധ്യാപകർക്കും നിർബന്ധിത ഭഗവദ്ഗീത കോഴ്സ്. കോഴ്സിന് നിർബന്ധിത ഹാജർ ഏർപ്പെടുത്തിയതിന് എതിരെ അധ്യാപക സംഘടനകൾ രംഗത്ത് എത്തി. വിദ്യാർത്ഥികൾക്ക് പരീക്ഷ നടക്കുമ്പോൾ ആണ് ജോലി സമയത്തിന് ശേഷം നിർബന്ധിത ഭഗവത് ഗീത ക്ലാസ് രാമാനുജൻ കോളേജ് അധികൃതർ നടത്തുന്നത്.

ജനുവരി 9 വരെയാണ് അധ്യാപകർക്കും അനധ്യാപകർക്കും ഒരുമിച്ചുള്ള ഭഗവദ്ഗീത റീഫ്രഷ്മെൻ്റ് കോഴ്സ് രാമാനുജൻ കോളേജിൽ നടക്കുന്നത്. വൈകീട്ട് 4 മുതൽ 6 വരെയുള്ള കോഴ്സിൽ നിർബന്ധമായും പങ്കെടുക്കണം എന്നാണ് അധികൃതർ ആവശ്യപ്പെട്ടിരിക്കുന്നത്. ഡൽഹി സർവകലാശാലയ്ക്ക് കീഴിൽ വിദ്യാർത്ഥികൾക്ക് പരീക്ഷ നടക്കുമ്പോൾ ആണ് കോഴ്സ്.

ഏറ്റവും ഒടുവിൽ ജോലിയിൽ പ്രവേശിച്ചവർ നേരിട്ടും മുതിർന്ന അധ്യാപകർ ഓൺലൈൻ വഴിയും കോഴ്സിൽ പങ്കെടുക്കണം എന്നാണ് അധികൃതർ നൽകിയിരിക്കുന്ന നിർദ്ദേശം. കോഴ്സിന് ഏർപ്പെടുത്തിയ നിർബന്ധിത ഹാജരിനെ വിമർശിച്ച ഇടത് അധ്യാപക സംഘടനയായ ഡെമോക്രാറ്റിക് ടീച്ചേഴ്സ് ഫ്രണ്ട് രാമാനുജൻ കോളേജ് പ്രിൻസിപ്പൽ അധികാര ദുർ വിനിയോഗം നടത്തുകയാണ് എന്നും ആരോപിച്ചു.

എന്നാൽ, കോഴ്സിൻ്റെ ലക്ഷ്യപ്രാപ്തി എത്രയുണ്ടെന്ന് അറിയാനാണ് നിർബന്ധിത ഹാജർ ഏർപ്പെടുത്തിയത് എന്ന് കോളേജ് അധികൃതരും അവകാശപ്പെടുന്നുണ്ട്.

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News