മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയില്ല; ബം​ഗാൾ യുവമോര്‍ച്ച അധ്യക്ഷന്‍ രാജിവെച്ചു

സുവേന്ദു അധികാരിക്കെതിരെ കടുത്ത വിമർശനം ഉന്നയിച്ചതിന് ശേഷമായിരുന്നു രാജി

Update: 2021-07-07 16:42 GMT
Advertising

നരേന്ദ്രമോദി സര്‍ക്കാരിന്റെ പുതിയ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താത്തതില്‍ പ്രതിഷേധിച്ച് ബംഗാളില്‍ യുവമോര്‍ച്ച അധ്യക്ഷന്‍ എം.പി സൗമിത്ര ഖാന്‍ രാജിവെച്ചു. ബംഗാള്‍ ബി.ജെ.പി പ്രസിഡന്റ് ദിലീപ് ഘോഷും പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയുമാണ്‌ തനിക്ക് മന്ത്രി സ്ഥാനം ലഭിക്കാത്തതിന് കാരണക്കാരെന്ന് സൗമിത്ര ഖാന്‍ കുറ്റപ്പെടുത്തി.

സുവേന്ദു അധികാരി പാര്‍ട്ടി നേതൃത്വത്തെ ചതിക്കുകയാണെന്നും സൗമിത്ര ഖാന്‍ വിമർശിച്ചു. ഫേസ്ബുക്ക് ലൈവിലൂടെയായിരുന്നു അദ്ദേഹത്തിന്റെ രാജി പ്രഖ്യാപനം. യുവമോർച്ചയിൽ നിന്ന് രാജിവെച്ചെങ്കിലും ബിജെപിയുമായുള്ള സഹകരണം തുടരുമെന്നും അദ്ദേഹം അറിയിച്ചു.

പാര്‍ട്ടി തനിക്ക് നല്‍കിയ ഉത്തരവാദിത്വം നിര്‍വഹിക്കാന്‍ നന്നായി പരിശ്രമിച്ചുവെന്നും എന്നാല്‍ സുവേന്ദു എല്ലാ ക്രെഡിറ്റും സ്വന്തം പേരിലാക്കുകയായിരുന്നുവെന്നും സൗമിത്ര പറഞ്ഞു. യുവമോര്‍ച്ചയുമായി സഹകരിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 

Tags:    

Editor - അക്ഷയ് പേരാവൂർ

contributor

By - Web Desk

contributor

Similar News