'ബ്രിജ്ഭൂഷൺ ലൈംഗിക ചൂഷണത്തിന് ശ്രമിച്ചു'; എഫ്.ഐ.ആറിലെ വിവരങ്ങൾ പുറത്ത്

പരിക്ക് പറ്റിയത് ചികിത്സിക്കാൻ ഫെഡറേഷന്‍ മുടക്കിയ പണത്തിന് പകരമായി ബ്രിജ്ഭൂഷൺ ശാരീരിക ബന്ധത്തിന് നിർബന്ധിച്ചെന്നും താരങ്ങൾ നൽകിയ പരാതിയിലുണ്ട്

Update: 2023-06-02 08:43 GMT
Editor : Lissy P | By : Web Desk
Advertising

ന്യൂഡൽഹി: ബ്രിജ്ഭൂഷണെതിരെ ഗുസ്തി താരങ്ങൾ പൊലീസിൽ നൽകിയ എട്ട് പരാതികളിൽ രണ്ട് എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്തു. പീഡനശ്രമം ഉൾപ്പടെ നിരവധി വകുപ്പുകളാണ് ബ്രിജ്ഭൂഷണ് എതിരെ ചുമത്തിയിരിക്കുന്നത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 354ാം വകുപ്പിലെ വിവിധ ഉപ വകുപ്പുകളാണ് ഡൽഹി കൊണാട്ട്‌പ്ലേസ് പൊലീസ് രജിസ്റ്റർ ചെയ്ത എഫ്‌ഐആറിൽ ചുമത്തിയിരിക്കുന്നത്.

സ്ത്രീത്വത്തെ അപമാനിക്കൽ, പീഡന ശ്രമം, ഭീഷണിപ്പെടുത്തൽ ഉൾപ്പടെയുള്ള കുറ്റങ്ങൾ ബ്രിജ്ഭൂഷൺ ചെയ്തതായാണ് എഫ്‌ഐആറിലെ വെളിപ്പെടുത്തൽ. പരിശീലനത്തിനിടെ പരിക്ക് പറ്റിയത് ചികിത്സിക്കാൻ ഫെഡറേഷന്‍ മുടക്കിയ പണത്തിന് പകരമായി ബ്രിജ്ഭൂഷൺ ശാരീരിക ബന്ധത്തിന് നിർബന്ധിച്ചതായി താരങ്ങൾ  നൽകിയ പരാതിയിലുണ്ട്.

അതേസമയം, ഈ മാസം അഞ്ചിന് അയോധ്യയിൽ ബ്രിജ്ഭൂഷൺ നടത്താനുദ്ദേശിച്ചിരുന്ന സന്യാസിമാരുടെ റാലി മാറ്റി വെച്ചു. ഖാപ് പഞ്ചായത്തുകൾ താരങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചതോടെ ബിജെപി സമ്മർദത്തിലായ സാഹചര്യത്തിലാണ് റാലി മാറ്റി വെയ്ക്കുന്നതായി ബ്രിജ്ഭൂഷൺ പ്രഖ്യാപിച്ചത്. പോക്‌സോ നിയമം ഭേദഗതി ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം സന്യാസിമാരാണ് ബ്രിജ്ഭൂഷണ് വേണ്ടി ജൻ ചേതന റാലി പ്രഖ്യാപിച്ചത്. തന്നെ വേട്ടയാടുന്നു എന്നാണ് ബ്രിജ്ഭൂഷൺ ആരോപിക്കുന്നത്. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ഒരുമിപ്പിക്കാൻ ശ്രമിക്കുന്നതിനാലാണ് താൻ വേട്ടയാടപ്പെടുന്നത് എന്നും ബ്രിജ്ഭൂഷൺ ഫേസ്ബുക്ക് പോസ്റ്റിൽ അവകാശപ്പെട്ടിരുന്നു.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News