ധർമ്മ സൻസദ് വിദ്വേഷ പ്രസംഗം: പ്രതികൾക്ക് 3 മാസത്തെ ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീം കോടതി

ജാമ്യം നിഷേധിച്ച ഉത്തരാഖണ്ഡ് ഹൈക്കോടതി വിധിക്കെതിരെ ത്യാഗി സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു

Update: 2022-05-17 12:23 GMT
Editor : afsal137 | By : Web Desk
Advertising

ഹരിദ്വാറിൽ നടന്ന ധർമ്മ സൻസദിൽ പ്രകോപനപരമായ പ്രസംഗം നടത്തിയതിന് അറസ്റ്റിലായ ഉത്തർപ്രദേശ് ഷിയ വഖഫ് ബോർഡ് മുൻ ചെയർമാൻ വസീം റിസ്‌വിക്കും ജിതേന്ദ്ര നാരായൺ സിംഗ് ത്യാഗിക്കും മൂന്ന് മാസത്തെ ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീം കോടതി. ആരോഗ്യകരമായ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി ഇടക്കാല ജാമ്യം അനുവദിക്കണമെന്ന പ്രതികളുടെ അപ്പീലിനെ തുടർന്നാണ് സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചത്. 2022 ജനുവരി 2 ന് ജ്വാലപൂർ ഹരിദ്വാർ നിവാസിയായ നദീം അലിയുടെ പരാതിയിലാണ് ത്യാഗിക്കും മറ്റുള്ളവർക്കുമെതിരെ പൊലീസ് കേസെടുത്തത്.

ഈ കാലയളവിൽ പ്രകോപനപരമായ പ്രസംഗങ്ങൾ നടത്തരുതെന്ന് ജസ്റ്റിസ് അജയ് റസ്തോഗി അധ്യക്ഷനായ ബെഞ്ച് പ്രതികളോട് ആവശ്യപ്പെട്ടു. ജാമ്യം നിഷേധിച്ച ഉത്തരാഖണ്ഡ് ഹൈക്കോടതി വിധിക്കെതിരെ ത്യാഗി സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. ഇയാളുടെ ജാമ്യാപേക്ഷയിൽ കഴിഞ്ഞ ദിവസം സുപ്രീം കോടതി സംസ്ഥാന സർക്കാരിന്റെ പ്രതികരണം തേടിയിരുന്നു.

എന്തുവിലകൊടുത്തും സാമുദായിക സൗഹാർദം നിലനിറുത്തേണ്ടതുണ്ടെന്നും ത്യാഗി പ്രകോപനപരമായ പ്രസ്താവനകൾ നടത്തരുതെന്നും സംസ്ഥാനം ചൊവ്വാഴ്ച കോടതിയെ അറിയിച്ചു. ജനുവരി 13 ന് സെക്ഷൻ 153 എ, ഐപിസി 298 എന്നിവ പ്രകാരമാണ് പ്രതികൾക്കെതിരെ കേസെടുത്തിരുന്നത്. ന്യുനപക്ഷങ്ങളെ കൂട്ടക്കൊല നടത്താൻ ആയുധമെടുക്കണമെന്നായിരുന്നു സൻസദിലെ ആഹ്വാനം.

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News