മുഖ്യമന്ത്രിയെ നായ്ക്കുട്ടിയെന്ന് വിളിച്ചിട്ടില്ല, അതുപോലെ പെരുമാറരുതെന്നാണ് പറഞ്ഞത്; സിദ്ധരാമയ്യ
ദേശീയ നേതാക്കളോട് സംസാരിക്കാൻ നേതാക്കൾ ധൈര്യം കാണിക്കണമെന്നും നായ്ക്കുട്ടിയെപ്പോലെ പെരുമാറരുതെന്നുമാണ് താൻ ഉദ്ദേശിച്ചതെന്നും അദ്ദേഹം പറഞ്ഞു
ബെംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയെ നായ്ക്കുട്ടിയെന്ന് വിശേഷിപ്പിച്ചതില്‍ വിശദീകരണവുമായി പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യ. ദേശീയ നേതാക്കളോട് സംസാരിക്കാൻ നേതാക്കൾ ധൈര്യം കാണിക്കണമെന്നും നായ്ക്കുട്ടിയെപ്പോലെ പെരുമാറരുതെന്നുമാണ് താൻ ഉദ്ദേശിച്ചതെന്നും അദ്ദേഹം പറഞ്ഞു.
My intention was to convey that @CMofKarnataka @BSBommai is a coward who has no courage to speak in front of @narendramodi, but talks about the strength of others.
— Siddaramaiah (@siddaramaiah) January 5, 2023
This was misinterpreted to create controversy.
''ഞാന്‍ അദ്ദേഹത്തെ നായ്ക്കുട്ടിയെന്ന് വിളിച്ചിട്ടില്ല. ദേശീയ നേതാക്കളുടെ മുന്നിൽ സംസാരിക്കാൻ അവർ ധൈര്യം കാണിക്കണമെന്ന് ഞാൻ പറഞ്ഞു. സംസ്ഥാനത്തിന്‍റെ പുരോഗതിക്കായി അവർ യൂണിയൻ നേതാക്കളോട് ധൈര്യത്തോടെ സംസാരിക്കണം.അവർ ധൈര്യമുള്ളവരായിരിക്കണം, ഒരു നായ്ക്കുട്ടിയെപ്പോലെ പെരുമാറരുത്'' സിദ്ധരാമയ്യ വ്യാഴാഴ്ച പറഞ്ഞു. ബൊമ്മൈയും മറ്റു നേതാക്കളും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു മുന്നില്‍ നായ്ക്കുട്ടിയെപ്പോലെയാണെന്നായിരുന്നു സിദ്ധരാമ്മയ്യ നേരത്തെ പറഞ്ഞത്. മോദിക്കു മുന്നില്‍ അവര്‍ക്ക് വിറയലുണ്ടാകുമെന്നും പതിനഞ്ചാം ശമ്പള കമ്മീഷനില്‍, കര്‍ണാടകയ്ക്ക് പ്രത്യേക അലവന്‍സായി 5,495 കോടി രൂപ നല്‍കണമെന്നായിരുന്നു ശിപാര്‍ശ എന്നാല്‍ അത് നല്‍കിയില്ലെ'ന്നുമായിരുന്നു സിദ്ധരാമയ്യയുടെ ആരോപണം.
സംഭവം വിവാദമായപ്പോള്‍ തന്‍റെ പ്രസ്താവനയെ തെറ്റായി വ്യാഖ്യാനിച്ചുവെന്ന് വിശദീകരണവുമായി സിദ്ധരാമയ്യ രംഗത്തെത്തുകയായിരുന്നു. "കർണാടകയുടെ ഞങ്ങൾക്ക് കൂടുതൽ പ്രധാനം. നിര്‍മല സീതാരാമന്‍ നിരസിച്ച 5,495 കോടി രൂപയുടെ പ്രത്യേക ഗ്രാന്‍റപകൾ ലഭിക്കാൻ ബൊമ്മൈ മോദിയോട് സംസാരിക്കട്ടെ. വിളനഷ്ട നഷ്ടപരിഹാരം, ജിഎസ്ടി നഷ്ടപരിഹാരം, ഇനിയും അനുവദിക്കാനുള്ള മറ്റ് ഫണ്ടുകൾ എന്നിവയെക്കുറിച്ചും അദ്ദേഹം ചോദിക്കണം.'' സിദ്ധരാമയ്യ ട്വിറ്ററില്‍ കുറിച്ചു. " ഹൈക്കമാൻഡിന് മുന്നിൽ സംസാരിക്കാൻ കഴിയാത്ത ഒരു ഭീരു ആണെന്ന് സൂചിപ്പിക്കാൻ ഞാൻ ബൊമ്മൈയെ നായ്ക്കുട്ടി എന്ന് സംഭാഷണത്തിൽ സംബോധന ചെയ്തിരുന്നു. അദ്ദേഹത്തെ വ്യക്തിപരമായി ടാർഗറ്റു ചെയ്യാൻ ഞാൻ ഒരിക്കലും ഉദ്ദേശിച്ചിട്ടില്ല." സിദ്ധരാമ്മയ്യ ട്വീറ്റ് ചെയ്തു.
I did not call him a puppy. I said that they must have the courage to speak in front of national leaders. For the betterment of the state, they must talk to the Union leaders boldly. They should be brave, and should not act like a puppy: Karnataka LoP Siddaramaiah (05.01) https://t.co/cjTuwBiuTc pic.twitter.com/ZZ7jZAFC9E
— ANI (@ANI) January 6, 2023
നായ വിശ്വസ്തതയുള്ള മൃഗമാണെന്നും അത് അതിന്റെ ജോലി വിശ്വസ്തതയോടെ ചെയ്യുന്നുവെന്നായിരുന്നു ബസവരാജ് ബൊമ്മൈയുടെ പ്രതികരണം. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കർണാടകയിലെ ജനങ്ങൾ കോൺഗ്രസ് നേതാവിന് തക്ക മറുപടി നൽകുമെന്നും അദ്ദേഹം പറഞ്ഞു.